പൊന്‍കണിമലരോ കനവോ കുളിര്‍മാരി (സൂര്യ (ഭൂപതി) )
This page was generated on May 1, 2024, 7:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രിയാ രാമൻ ,കനക
ഗാനത്തിന്റെ വരികള്‍
Last Modified: July 11 2013 05:01:19.

പൊൻ കണിമലരോ കനവോ...കുളിർമാരി തൂവലായ്
വെൺ ചിറകുകളിൽ തുഴയും...തുടു മാടപ്രാക്കളായ്
മനസ്സിന്റെ മഞ്ഞുകൂട്ടിൽ...മഴയേറ്റലിഞ്ഞ പാട്ടിൽ
ധനി സാരി നീസ ധാനി പാധ മപ ഗമ
രാഗ നൂപുരങ്ങളോടെ വരുമൊരു വാസന്തം...
ആലോലമൂഞ്ഞാലയാടുന്ന തേൻതിങ്കളായ്‌....
പൊൻ കണിമലരോ കനവോ...കുളിർമാരി തൂവലായ്...

വെൺ തിരകൾ നുരയും പാൽ പുഴയിൽ നനയാൻ
ചില്ലലകൾ ചിതറാൻ....ആ...ആ...
പൂന്തണലിൽ വിരിയും പൊൻ തുളസിയണിയാൻ
പാൽ ചികുരമുതിരാ മനസ്സുമീ
തൊടികളിൽ തുമ്പി തുള്ളാൻ...
നീലക്കടമ്പിൻ..പീലിത്തിടമ്പിൽ
നറു വെള്ളിപ്പളുങ്കായ്...തുടി തുള്ളിത്തുളുമ്പാൻ
ഒരു കുഞ്ഞു കാറ്റിൽ ഇളവേറ്റുനിൽക്കുമിള-
മാൻ‌കിടാങ്ങൾ കളിയാടിടുന്ന
കുളിർ മേട്ടിൽ പറന്നിടാം....
പൊൻ കണിമലരോ കനവോ...കുളിർമാരി തൂവലായ്...

ഈ മനസ്സിൽ വിരിയും...താരിതളിലമൃതിൻ
തേനലകൾ പൊതിയാൻ...ആ...ആ....
നാമൊഴുകിയകലും...കാർ മുകിലിനഴകിൻ
തൈത്തിരകൾ തിരയാൻ...
നിറനിലാ കിളികളേ കൂട്ടു വായോ....
ചെല്ലച്ചിലമ്പിൽ...തെന്നിത്തുടിച്ചും
മലർ മാരിത്തണുപ്പിൽ...ഉടലോടിക്കിതച്ചും
പകൽ മാഞ്ഞുപോയ വഴി നീളെ വീണ
നറു കുങ്കുമങ്ങളണിയുന്നു നിന്റെ തുടു നെറ്റിത്തടങ്ങളിൽ...
(പൊൻ കണിമലരോ കനവോ......)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts