വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | എ ആര് റഹ്മാന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,Prakashraj |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:35.
ഉടല് മണ്ണിന്നു ഉയിര് തമിഴിന്നു - ഇത് ഉറക്കെ ചൊല്ലാം ഉലകിന്നു ഇനി ഒന്നായ് ഇനം ഒന്നായ് പുതു വേദിയൊരുക്കാം വിജയിക്കാന്‍ ഈ വിജയപഥത്തില്‍ നരികള്‍ വന്നാല്‍ വിരുന്നു വയ്ക്കും വിണ്ണിന്നു (ഉടല് മണ്ണിന്നു ) പിറന്ന കുഞ്ഞിനു നടന്നു പഴകാന്‍ കയ്യില്‍ വേലു കൊടുക്കും പിറന്ന പൈതല്‍ മരിച്ചു പിറന്നാല്‍ വാളാല്‍ അരിഞ്ഞു മൂടും യുദ്ധ ശബ്ദം കേട്ടാലുടനെ മുത്ത ശബ്ദം നിര്‍ത്തും രക്തക്കുളങ്ങള്‍ നിറച്ചു നിറച്ചു വിജയത്താമര പറിക്കും ഈ മണ്ണില്‍ പതിച്ച കാലുകള്‍ ഞങ്ങടെ വയലില്‍ വളമാകും അന്യര്‍ ഞങ്ങടെ പെണ്കളെ തൊട്ടാല്‍ തൊടും കൈ അടുപ്പിലെ വിറകാകും ഉടല് മണ്ണിന്നു ഉയിര് തമിഴിന്നു - ഇത് ഉറക്കെ ചൊല്ലാം ഉലകിന്നു ഇനി ഒന്നായ് ഇനം ഒന്നായ് പുതു വേദിയൊരുക്കാം വിജയിക്കാന്‍ |