വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | ജോണ്സണ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 19 2014 11:45:49.
ജന്മനാൾ ഭാവുകങ്ങൾ നേരുന്നു ജന്മനാൾ ഭാവുകങ്ങൾ നേരുന്നു... കണ്മണീ നിൻ കാമ്യമാകും ജീവിതം ധന്യ പുണ്യ സമ്പന്നം... ജന്മനാൾ ഭാവുകങ്ങൾ നേരുന്നു... ആയിരം കാതം ദൂരെ...ആഴിമാഞ്ഞൂഴിയായി ആ...ആ...ആ....ആ....ആ.... ആയിരം കാതം ദൂരെ...ആഴിമാഞ്ഞൂഴിയായി.... ചേരമാന്റെ മണ്ണിൽ പെരുമാക്കൾ വാണ വേണാട്ടിൽ കാത്തുനിൽക്കും കാതരേ നീ...കത്തിനിൽക്കും ലഹരികളുടെ മധു നുകരല്ലേ... (ജന്മനാൾ....) കോടികൾ കൊയ്തു കൂട്ടും എണ്ണപ്പൊൻപാടം തോറും കോടികൾ കൊയ്തു കൂട്ടും എണ്ണപ്പൊൻപാടം തോറും... രാപ്പകലിൻ ചോട്ടിൽ ഇളവേറ്റ നൂറു മോഹങ്ങൾ കോർത്തു ഞാനീ പ്രേമഹാരം...നൽകിടുന്നു ശുഭദിനമിതിലിതൊരുപഹാരം... (ജന്മനാൾ....) |