വിശദവിവരങ്ങള്‍ | |
വര്‍ഷം | 2007 |
സംഗീതം | സബീഷ് ജോര്‍ജ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | രഞ്ജിനി ജോസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:12.
നീൾമിഴികളോ നീളും പ്രിയതര പ്രേമസന്ദേശപത്രങ്ങളോ തേൻമുകുളമോ നീയാം ലതിക തൻ സ്നേഹസന്ദേശലാവണ്യമോ ഏകാകിയായ് ജീവനിൽ തൂകി നറുംപ്രണയാമൃതം നീയെന്റെ സാന്ത്വനമായ് (നീൾമിഴികളോ..) പോയ ശാരദരാവുകളേ മായുമോണനിലാവേ പൊലിയാതെ ഓർമ്മയിൽ വന്നണയും പൊന്നുഷഃസ്സഖിമാരേ വീണപൂവുകളല്ല നിങ്ങൾ നിറയുന്നുയിരിൽ നിങ്ങൾ നിറവാർന്നിനിയുമെന്നും (നീൾമിഴികളോ..) ശാന്തസാഗരസീമയിൽ സാന്ധ്യ താര മറഞ്ഞൂ കതിർ മണി തേടിയെൻ പൊൻവയലിൽ പാടിയ കിളിയും പോയ് പോയ പൊൻവെയിൽ നാളങ്ങളേ ഇനിയെൻ തിരിവിളക്കിൽ എരിയാൻ തിരികേ വരൂ (നീൾമിഴികളോ..) |