ചെമ്പഴുക്ക (കണ്ണെഴുതി പൊട്ടുംതൊട്ട് )
This page was generated on May 3, 2024, 12:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ ജെ യേശുദാസ് ,മഞ്ജു വാര്യർ ,കലാഭവൻ മണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കലാഭവൻ മണി ,മഞ്ജു വാര്യർ ,അബ്ബാസ് ,ബിജുമേനോൻ ,തിലകൻ ,പൂജപ്പുര രവി ,ബോബി കൊട്ടാരക്കര ,കുഞ്ചൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:13.
 
(പു: കൊഞ്ചല്‍) ചാ ചാ ചകചകചാ ചൊട്ടൂ ചട്ടൂച്ചാ
ചടുപുടി ചെക്കങ്കാറ്റില്‍ ചട്ടി ചട്ടി ചടുപുടുവോന്നു്
ചട്ടിരിക്കമ്പരിക്കാ ഹ് ഹ് ഹ്....

(സ്ത്രീ) ചെമ്പഴുക്കാ ചെമ്പഴുക്കാ ചക്കരച്ചെമ്പഴുക്കാ (2)
കിഴക്കു കിഴക്കു കിഴക്കൂന്നൊരു ചക്കരച്ചെമ്പഴുക്കാ (2)
(പു) പൂക്കൈതയാറ്റില്‍ കൈത്തപ്പൂങ്കാറ്റില്‍
ചേറ്റുമണമുണ്ടേ കുട്ടനാട്ടേ ചെളിമണമുണ്ടേ (2)
(സ്ത്രീ) ചെമ്പഴുക്കാ ചെമ്പഴുക്കാ ചക്കരച്ചെമ്പഴുക്കാ
(പു) ചെമ്പഴുക്കാ ചെമ്പഴുക്കാ ചക്കരച്ചെമ്പഴുക്കാ

(പു) കായലിന്റെ കണ്ണെത്താത്തണ്ണിയിലുണ്ടൊരു വര
കന്നിമണ്ണിന്റെ കാലു തെന്നുന്ന വഴുവഴുക്കന്‍ വരമ്പു വര
(സ്ത്രീ) കായലിന്റെ കണ്ണെത്താത്തണ്ണിയിലുണ്ടൊരു വര
കന്നിമണ്ണിന്റെ കാലു തെന്നുന്ന വഴുവഴുക്കന്‍ വരമ്പു വര
(പു) വരമ്പുവരേല്‍ അരിമ്പിടുന്നു പുലരിവെട്ടം തുടുതുടുക്കും

(സ്ത്രീ) ചെമ്പഴുക്കാ ചെമ്പഴുക്കാ ചക്കരച്ചെമ്പഴുക്കാ
(പു) ചെമ്പഴുക്കാ ചെമ്പഴുക്കാ ചക്കരച്ചെമ്പഴുക്കാ

(പു) ഓടിയെത്തും ഓളങ്ങള്‍ വീണുടയും കടവിലു്
കാത്തിരുന്നിട്ടും കണ്ടതില്ലല്ലോ മറിമറിപ്പന്‍ കൊതുമ്പുവള്ളം
(സ്ത്രീ) ഓടിയെത്തും ഓളങ്ങള്‍ വീണുടയും കടവിലു്
കാത്തിരുന്നിട്ടും കണ്ടതില്ലല്ലോ മറിമറിപ്പന്‍ കൊതുമ്പുവള്ളം
(പു) ഒടുവിലാണ്ടേ അകലെ നിന്നും വഴി തെളിഞ്ഞു് തുഴയിടുന്നേ

(സ്ത്രീ) ചെമ്പഴുക്കാ ചെമ്പഴുക്കാ ചക്കരച്ചെമ്പഴുക്കാ
(പു) ചെമ്പഴുക്കാ ചെമ്പഴുക്കാ ചക്കരച്ചെമ്പഴുക്കാ
(ഡു) കിഴക്കു കിഴക്കു കിഴക്കൂന്നൊരു ചക്കരച്ചെമ്പഴുക്കാ

(പു: കൊഞ്ചല്‍) ചാ ചാ ചകചകചാ ചൊട്ടൂചട്ടിവെച്ചാ
ചടിപിടി ചെക്കങ്കാറ്റില്‍ ചട്ടി ചട്ടി ചടുപുടുചോന്നു്
ചട്ടിരിംഫരിക്കാ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts