വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | എം ഡി രാജേന്ദ്രന് |
ഗായകര്‍ | ബി അരുന്ധതി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:57.
വെളിച്ചം വിളക്കിനെ മറക്കുമീ സമസ്യയിൽ (2) മനുഷ്യ ജന്മങ്ങൾ കാനൽ ജലരേഖകൾ ബന്ധുരമാകും ബന്ധങ്ങൾ (2) ബന്ധനങ്ങൾ വെറും പൊയ് വേഷങ്ങൾ (വെളിച്ചം ......) ഉദിക്കുന്ന സൂര്യന്റെ കിരണങ്ങൾ വിടർത്തും ഊഴിയിൽ താമര മലർമൊട്ടുകൾ (2) ആ പൊൻപരാഗത്തിൻ സ്നേഹ പ്രഭയിൽ അനുഭൂതി ധന്യത ചൂടി നിൽക്കും (2) ആ ദിവ്യബന്ധമേ നിത്യസത്യം (2) ആപാദചൂഡം അഭിരാമം (വെളിച്ചം ......) ഇരുട്ടിന്റെ കരിമ്പടം താനേ മൂടും പൗർണ്ണമി കാർമുകിൽ നിഴൽ മറയ്ക്കും (2) ആ ശ്യാമ വർണ്ണത്താൽ ഭൂമിയാകെ വേദന തൻ അശ്രുവർഷമാകും (2) ആ സ്നേഹഭംഗമേ നിത്യ ശാപം (2) ആത്മാവിലാളും തീനാളം (വെളിച്ചം ......) |