തളിരിടും പൂംചിറകുമായ്‌ (ഒരു പഞ്ചതന്ത്രം കഥ )
This page was generated on May 11, 2024, 10:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംരാജാമണി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:14.

തളിരിടും പൂഞ്ചിറകുമായ് ദൂരെ വാനവീഥികളില്‍
കതിരിടും തിന തേടുമീ ചെറു വെൺപിറാവുകളേ
കുറുകിയേതോ കഥമൊഴിഞ്ഞും പാട്ടുമൂളിയുമിന്നലെ
സ്വയമലിഞ്ഞും ലയമറിഞ്ഞും നിങ്ങളീവഴി പാറവേ
ആളുമെന്‍ എരിതീയിലീ ചിറകാകെ നീറിയെന്നോ...
തളിരിടും പൂഞ്ചിറകുമായ് ദൂരെ വാനവീഥികളില്‍
കതിരിടും തിന തേടുമീ ചെറു വെൺപിറാവുകളേ...

നൂറു നൂറു പ്രതീക്ഷകള്‍ ചുടുവേനലേല്‍ക്കും വേളയില്‍
ഉരുകിവീഴും കണ്ണുനീരാല്‍ ഇളകി നൊമ്പരസാഗരം
പുണ്യങ്ങള്‍ തേടും ജന്മങ്ങളെല്ലാം മണ്ണില്‍ വീണടിഞ്ഞോ...
തളിരിടും പൂഞ്ചിറകുമായ് ദൂരെ വാനവീഥികളില്‍
കതിരിടും തിന തേടുമീ ചെറു വെൺപിറാവുകളേ...

ആര്‍ദ്രയാമൊരു സന്ധ്യയില്‍ പകല്‍ മായുമേതോ വേളയില്‍
അകലെയെങ്ങോ തെളിയുമെന്നോ സ്നേഹസാന്ത്വന ദീപകം
ശ്യാമാന്ധകാരം മൂടുന്ന നെഞ്ചിൽ നാളമായ് വിടരാം....
(തളിരിടും പൂഞ്ചിറകുമായ്....)  



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts