ശ്രീപാദമേ ഗതി ജഗദംബികേ (തട്ടകം )
This page was generated on May 3, 2024, 11:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംപന്തുവരാളി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:34.
 
ശ്രീപാദമേ ഗതി ജഗദംബികേ (2)
ഹൃദയസരോജ ശ്രീലകമമരും
കരുണാമയീ തുണയരുളേണമേ
ശ്രീപാദമേ ഗതി ജഗദംബികേ (2)

നിന്‍ ദിവ്യ സൗപര്‍ണ്ണ സോപാനമേറിയെന്‍
നിത്യ നിവേദനം തുടരുന്നു ഞാന്‍
(നിന്‍ ദിവ്യ )
മുഗ്ദ്ധസംഗീത സൗഗന്ധികം കൊണ്ടു് (2)
പൊന്നുഷഃപൂജ ചെയ്യുന്നു ഞാന്‍
രാഗതരംഗം പുലരൊളി ചിതറും
നിന്റെ നിരാമയ സന്നിധിയില്‍
ഒരു തുളസീമൃദുദലമായു് വീഴും
അടിയനു നേര്‍വഴി അരുളേണമേ
ശ്രീപാദമേ ഗതി ജഗദംബികേ (2)

വഴിനടന്നേറേ തളര്‍ന്നു ഞാന്‍ ഇന്നു നിന്‍
നടയില്‍വന്നേനഭയാര്‍ത്ഥിയായു്
(വഴിനടന്നേറേ )
അറിയാതെ ഞാന്‍ ചെയ്തൊരപരാധ ശതങ്ങള്‍ (2)
അഭയാംബികേ നീ പൊറുക്കേണമേ
അമൃതമനോമയ നര്‍ത്തനമുണരും
ചാരുവസന്തപദങ്ങളില്‍ ഞാന്‍
എല്ലാമെല്ലാമര്‍പ്പിച്ചുംകൊ -
ണ്ടാര്‍ദ്രതയില്‍ വീണലിയുന്നേന്‍

(ശ്രീപാദമേ ഗതി )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts