വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | ജോണ്സണ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ആഭേരി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:30.
ആനന്ദ ഹേമന്ത സന്ധ്യേ നിന് സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്‍ (2) തീരമണഞ്ഞെന്റെ തോണിയിതാ നീയണയാനെന്തേ വൈകുന്നു (ആനന്ദ ഹേമന്ത) കാതരമാമീ ഹൃദയം കാണിക്കയായിന്നു സ്വീകരിക്കൂ (2) സ്നേഹം നീട്ടും പൂജാപാത്രം ദേവീ നീ കൈക്കൊള്ളുമോ? നീയൊരു മോഹത്തിന് സാഫല്യം (ആനന്ദ ഹേമന്ത) നീയണയും കല്പ്പടവില് പൂവും പനീരുമായി കാത്തിരിപ്പൂ (2) ദൂരേ സന്ധ്യാനേരം സഖി താഴേയീ പുത്തോണിയും നീയെന്റെ ജീവന്റെ കൈവല്യം (ആനന്ദ ഹേമന്ത) |