വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വിൻസന്റ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:26.
ഞാനൊരു പാവം മോറീസ് മൈനര്‍ അവളൊരു സെവന്റിവണ്‍ ഇമ്പാലാ ഫോറിന് ഫിയറ്റിനെ പ്രേമിച്ചവളെ മോറീസ്സിനിനി ഉലകമേ മായം ഈ മോറീസ്സിനിനി വാഴ്വേ മായം പോനാല്‍ പോകട്ടും പോടാ (ഞാനൊരു) ഗിയറില്ല ബ്രേക്കില്ല ക്ലച്ചില്ലാ റീബോറു ചെയ്യുവാന്‍ പണമില്ലാ പുത്തന്‍ പെയിന്റിന്റെ മോടിയില്‍ നിന്നേ.... പുത്തന്‍ പെയിന്റിന്റെ മോടിയില്‍ നിന്നെ പറ്റിക്കാനെനിക്കൊട്ടു കഴിഞ്ഞുമില്ലാ.. മോറീസ്സിനിനി ഉലകമേ മായം ഈ മോറീസ്സിനിനി വാഴ്വേ മായം പോയെങ്കില്‍ പോട്ടെടാ . പോടാ (ഞാനൊരു) മോഹത്തിന് പെട്രോളും നിറച്ചുവന്നു മുറപ്പെണ്ണാമവളുടെ കരം പിടിക്കാന്‍ മനസ്സില്‍ കണ്ടതു വടികുത്തിപ്പിരിഞ്ഞൂ... മനസ്സില്‍ കണ്ടതു വടികുത്തിപ്പിരിഞ്ഞു റ്റയര്‍ പങ്ക്ചറായിഞാന് വഴിയില്‍ വീണൂ മോറീസ്സിനിനി ഉലകമേ മായം ഈ മോറീസ്സിനിനി വാഴ്വേ മായം പോട്ടെടാ പോണെങ്കിലങ്ങട് പൊക്കോട്ടേ (ഞാനൊരു) |