കൂടുവിട്ടു കൂടു (എഴുതാന്‍ മറന്ന കഥ )
This page was generated on May 2, 2024, 4:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംദര്‍ശന്‍ രാമന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:03.
കൂടുവിട്ടു കൂടുമാറി നാടുവിട്ടുപോകാം
നാടുവിട്ടു നാടുമാറി കൂട്ടുതേടിപ്പോകാം
നല്ലവര്‍ക്കു സ്വന്തമായ നാട്ടിലുള്ള വീട്ടില്‍
കൂടുവിട്ടു കൂടുമാറി നാടുതേടിപ്പോകാം

നേരിനഴക് നേര്‍വഴിയഴക്
നേരുവിളയും നാടിനോരഴക് [നേരിനഴക് ]
ദൂരെ ദൂരെയാ നാട്ടഴക്
കാത്തുനില്‍ക്കുന്നു മണ്ണഴക്‌
പൊന്നുവിളയണ മണ്ണഴക്‌
നൂറുമേനിയുടെ കതിരഴക് [നേരിനഴക് ]

തനനന ന നെ ന നെ
തന നാനെ നാനെ ന നാനെ [2]
കൊമ്പന്‍റെ തുമ്പിയൊരഴക്
ആ തുമ്പിക്ക് കൊമ്പഴക്
രാവുക്ക് നക്ഷത്രമഴകു
മഴക്കാടിനു വിണ്ണ്‍ അഴക്‌
മുള പൊട്ടും നെഞ്ചിലെ പാട്ടഴക്
വിളകള്‍ക്ക് കരളിലെ വിത്തഴക്
കിളികള്‍ക്ക് തരണം ചിറകഴക്
ചിറകഴക് .. [നേരിനഴക് ]

തനനന ന നെ ന നെ
തന നാനെ നാനെ ന നാനെ [2]
വേനല്‍ മരത്തിനോരഴക് -ചെറു
കുന്നിക്ക് കുളിരഴക്
കവിളിനു നുണക്കുഴിയഴക് -കള്ള
കുറുമ്പിനുമേഴഴക്
കുരുവിക്ക് നാള്‍കളില്‍ മഞ്ഞഴക്
മാരാട്ട കാവിലെ പോന്നഴക്
തിരുമേനിക്ക് അമ്മന്റെ കഥയഴക്
കഥ കഥ കഥയഴക് [നേരിനഴക്]
തനനന ന നെ ന നെ
തന നാനെ നാനെ ന നാനെ [2]





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts