വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | ജയപാല്‍ |
ഗാനരചന | എസ് രമേശന്‍ നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:44:46.
നക്ഷത്രമുല്ലയ്ക്കും നമ്മുടെ സ്നേഹത്തിന്‍ പിച്ചകവല്ലിക്കും ജന്മനാളു് ജന്മനാളു് ആതിരേ നീയുമെന്‍ തോഴി ഓര്‍മ്മതന്‍ മോതിരം മാറും ഞാന്‍ വെണ്ണിലാവു് (നക്ഷത്ര) ചിറകുണക്കാന്‍ വരും വെയില്‍ക്കിളി നമ്മുടെ ചിരി കേട്ടു കോരിത്തരിച്ചു പോയോ (ചിറകുണക്കാന്‍ ) ചിലമ്പിട്ട പുഴയുടെ കളിമുത്തു് കവരുന്നൊ - രിളം തെന്നലിപ്പോള്‍ ഉറങ്ങിയോ ഉണര്‍ന്നിരിക്കാം നമ്മള്‍ ഉണര്‍ന്നിരിക്കാം കുയിലിന്റെ തമ്പുരു ശ്രുതി ചേര്‍ക്കാം (നക്ഷത്ര) തുയിലുണര്‍ത്താന്‍ വരും പാണന്റെ തുടിയിലും ത്രിപുടയായു് ഉണരുന്നു നിന്റെ മോഹം (തുയിലുണര്‍ത്താന്‍ ) തിരിവെയ്ക്കും പുലരിതന്‍ ചെന്തളിര്‍ ചുണ്ടിലും തിരുമധുരം പോലെ ഈ ഒരു രഹസ്യം ഇനിയുറങ്ങാം നമ്മള്‍ക്കിനിയുറങ്ങാം ഇഴനേര്‍ത്ത സ്വപ്നങ്ങള്‍ പുതച്ചുറങ്ങാം (നക്ഷത്ര) |