പ്രേമമൊരു (ഇല്ലത്തെ കിളിക്കൂട്‌ )
This page was generated on April 27, 2024, 4:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംരവീന്ദ്രൻ
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:25.

പ്രേമമൊരു നോവിന്‍ മധുരസംഗീതം
ലോല യുവഹൃദയങ്ങള്‍ക്ക് സങ്കേതം
പരുവമായാല്‍ തനിയെ നെഞ്ചില്‍
മുളയിടും ചെടിയാണനുരാഗം
(പ്രേമമൊരു...)

കണ്ണിനഴകും കാതിനമൃതും
കൊണ്ടുവരുമീ ദിവ്യപുളകം
ഖേദവനിയില്‍ മോദമുകുളം
നെയ്തുതരുമീ ജീവിതം
ഒരേ രാഗം, ഒരേ താളം
മനസ്സേ നീ പാടൂ...
വരൂ പ്രേമീ... വരൂ രാഗീ...
മനസ്സില്‍ തേന്‍ നേടൂ...
(പ്രേമമൊരു...)

ഹംസമിഥുനം ചേര്‍ന്നു വിലസും
ഹര്‍ഷസദനം പ്രാണപുളിനം
ശോകമരുവില്‍ സ്നേഹമധുരം
പെയ്തു കുളിരും മാനസം
ഒരേ രാഗം, ഒരേ താളം
മനസ്സേ നീ പാടൂ...
വരൂ പ്രേമീ... വരൂ രാഗീ...
മനസ്സില്‍ തേന്‍ നേടൂ...
(പ്രേമമൊരു...)




 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts