വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മഞ്ജു വാര്യർ ,ജയറാം ,ഊര്‍മ്മിള ഉണ്ണി ,മുരളി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:44:15.
കണ്ണനെന്നു പേര് രേവതി നാള് ഉയരങ്ങളിലുയരാനൊരു രാജയോഗം മടിയിലുറങ്ങുമ്പോള്‍ തിങ്കളാണിവന്‍ സൂര്യനായ് ഉണരുമെന്‍ കൈകളില്‍ കണ്ടാലും കണ്ടാലും കൊതി തീരില്ല (കണ്ണനെന്ന്) പൊന്നുംകുടത്തിന് പൊട്ടുതൊടാന്‍ വരുമല്ലോ കടിഞ്ഞൂല്പിറന്നാളിന് കന്നിക്കൈകള് ദൂരെയൊഴിഞ്ഞു നാവോറ് ദീപമുഴിഞ്ഞു മൂവന്തി നന്മ വരാന്‍ നോമ്പെടുത്തു പൂവാലി കോടിയുമായ് കാവുചുറ്റീ തെക്കന്‍കാറ്റ് (കണ്ണനെന്ന്) ആലിലക്കണ്ണന് ചോറുകൊടുക്കാനല്ലോ ശ്രീഗുരുവായൂരെ തൃക്കൈവെണ്ണ കല്ലെടു തുമ്പീ പൂത്തുമ്പീ ചക്കരമാവില് കല്ലെറിയാന്‍ ഒരു കുമ്പിള് പൂ തരുമോ മണിമുല്ലേ മാമ്പഴം കൊണ്ടോടിവായോ അണ്ണാര്‍ക്കണ്ണാ (കണ്ണനെന്ന്) |