ഗൂഢ മന്ത്ര (തന്ത്ര)
This page was generated on April 28, 2024, 4:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനസുഭാഷ് ചേർത്തല
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 19 2012 18:19:17.

പ്രണവാത്മകം... ഘോരാന്ധകാരം വിനാശകരം
പത്മാസനസ്ഥം തേജോമയം ശുഭദായകം
ഗുണവര്‍ത്ഥിതം ത്രിലോകമൂലം മംഗളാനന്ദസാഗരം...
ഓം ശാന്തി ഓം... ശാന്തി ഓം ശാന്തി ഓം
ധിരന ധീം തനന ധിരനധിരനധിരന
ധിരന ധിംതനന ധിരന ധിരന..............

ഗൂഢ മന്ത്രാര്‍ച്ചിതം സ്നേഹ സുധാരസം
അഥര്‍വ്വകം വരസാധകം (2)
മാനസതീര്‍ത്ഥമായ്‌ കാമിത
നേദ്യമായ് ലാസ്യവിലോലപദം ലാസ്യവിലോലപദം (ഗൂഢ)
ആ....... ആ.......... ആ........ ആ........

തന്ത്രങ്ങള്‍ മന്ത്രങ്ങള്‍ തീര്‍ക്കും യോഗാഗ്നിയായ് നീറുന്നു
ഹൃദന്തങ്ങള്‍ വേദത്തില്‍ ചുണ്ടില്‍ ജ്ഞാനമൃതം തേടുന്നു
സംഹാര ദീപങ്ങള്‍ പോലേ...
ദിഗന്തങ്ങള്‍ ക്രോധാഗ്നി നീട്ടി
യാമിനി ജീവദായിനി...
മാടാത്ത വേദാന്ത ചന്തം തേടുന്നു
ഹോമാഗ്നി ദ്രുതനടനം (ഗൂഢ)

നടന കേളികളിലാടിയാടി ഹൃദയം
വേദമുദ്രകളില്‍ അമൃതധാരയൊഴുകി
സ്നേഹ സിന്ധുതല പ്രേമഗംഗ
കുളിര്‍ ചൂടി നിന്നു പദമാടിടുന്നുവോ
ശൃദരാഗ ഭംഗി കളഹംസഗാനസുധ
ചാര്‍ത്തിവന്നു കഥയോതിടുന്നുവോ
പ്രേമചന്ദ്രികയിലൂയലാടി
നിറമേളമോടെ അലിയുന്നുവോ ദേവീ(ഗൂഢ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts