പതിനേഴാം ജന്മദിനം (ഇന്‍സ്പെക്ടര്‍)
This page was generated on April 27, 2024, 6:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:21.
പതിനേഴാം ജന്മദിനം പറന്നുവന്നു നിന്റെ
പതിനേഴാം ജന്മദിനം പറന്നുവന്നു ഇന്നു
മധുമാസം നിന്റെമെയ്യില്‍ വിരുന്നുവന്നൂ
വിരുന്നുവന്നൂ വിരുന്നുവന്നൂ

എല്ലാരുമെല്ലാരും സമ്മാനം തന്നു
കൊച്ചു സുന്ദരിക്കായ് എന്തുതരും ഞാന്‍ എന്തുതരും ഞാന്‍? എന്തുതരും ഞാന്‍?

മൂവന്തിവാനമൊരു പാവാടതന്നു...(2)
പൂങ്കാവുകളോ പൂവുതുന്നിയ ദാവണിതന്നു(2)
വാര്‍മഴവില്ലോടിവന്നു വര്‍ണ്ണമാലയായി
കാമിനിഞാന്‍ നിനക്കെന്തു സമ്മാനം നല്‍കും(2)
സമ്മാനം നല്‍കും?

ആ.....ആ....
വിലയേറുംസമ്മാനം നിന്നനുരാഗം ഇന്നു
വിധിപോലെ തന്നല്ലോ നീയെനിക്കായ്
എന്നാത്മസദനത്തിന്‍ രാഗവേദിയില്‍
ഞാനെന്നെന്നും ഓമനിക്കും സുന്ദരസ്വപ്നം
(പതിനേഴാം...)



�Pathinezhaam janma dhinam parannu vannu
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts