പുതുമഴയായ് (മുദ്ര )
This page was generated on April 27, 2024, 7:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ
രാഗംയമുനാ കല്യാണി
അഭിനേതാക്കള്‍സുധീഷ് ,മമ്മൂട്ടി ,ബൈജു ,മഹേഷ് ,സന്തോഷ് കെ നായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 07 2024 10:56:25.

പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാന്‍ പാടാം
തടവിലെ കിളികള്‍‌തന്‍
കനവിലെ മോഹമാം
പുഴയിലെ ഓളങ്ങള്‍ തേടും
(പുതുമഴയായ്)

താളം മാറി ഓണക്കാലംപോയി
വേലക്കാവില്‍ വര്‍ണ്ണക്കോലം മാറി
തീരം തേടി അന്തിക്കാറ്റുംപോയി
കൂട്ടിന്നായ് കൂടാരം മാത്രം
ഉള്‍ക്കുടന്നയിതിലാത്മനൊമ്പര-
മിതേറ്റു ഞാനിന്നു പാടാം
(പുതുമഴയായ്)

കന്നിക്കൊമ്പില്‍ പൊന്നോലക്കൈ തൊട്ടു
ഓടക്കാട്ടില്‍ മേഘത്തൂവല്‍ വീണു
ആരംഭത്തില്‍ പൂരക്കാലംപോയി
കൂട്ടിന്നായ് കൂടാരം മാറ്റം
വെണ്ണിലാവിലീ മന്ത്രവേണുവി-
ലൊരീണമായിന്നു മാറാം
(പുതുമഴയായ്)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts