ഗോപാംഗനേ (ഭരതം )
This page was generated on April 27, 2024, 3:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംരവീന്ദ്രൻ
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംനാട്ട
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ഉർവ്വശി
ഗാനത്തിന്റെ വരികള്‍
Last Modified: October 28 2013 06:37:13.

ഗോപാംഗനേ (൨) ആത്മാവിലെ (൨) സ്വരമുരളിയിലൊഴുകും(൨)
നിസ നിസ സഗമപനിസഗാ സഗമപനിസഗാ
മഗസനിസ പനിമപ ഗമപനി സനിപമ
ഗമ പമഗ പമഗ സനി സപ നി സമഗ
സഗ . . . . . . .
അ . . . . . . .. . . .

ഗോപാംഗനേ ആത്മാവിലെ സ്വരമുരളിയിലൊഴുകും
സാരംഗയില്‍ പാലോലുമെന്‍ വര മംഗള കലികേ
രാധികേ വരൂ വരൂ നിലാവിന്‍ പാര്‍വള്ളിയില്‍ ആടാന്‍
ഓമനേ വരൂ വരൂ വസന്തം പൂന്തേന്‍ ചോരാറായ്
കരവീര തളിരിതളില്‍ മാകന്ദ പൊന്നിലയില്‍
രാസലോല യാമം ആകെ തരളിതമായ്
(ഗോപാംഗനേ .. ..)

നീലാംബരിയില്‍ താനാടം വൃന്ദാവനികള്‍ പൂക്കുമ്പോള്‍ (൨)
ഇന്നെന്‍ തോഴി ഹൃദയം കവിയും ഗാനം വീണ്ടും പാടാം ഞാന്‍
കാളിന്ദി അറിയുന്ന ശൃംഗാര വേഗങ്ങളില്‍
(ഗോപാംഗനേ .. ..)

മാധവമാസം നിറമേകും യമുനാ പുളിനം കുളിരുമ്പോള്‍ (൨)
ഇന്നെന്‍ തോഴി അകലെ സഖികള്‍ മുത്തും മലരും തേടുമ്പോള്‍
ആരോരും അറിയാത്ത കൈവല്യം ഏകാം വരൂ
(ഗോപാംഗനേ .. ..)
(ഗോപാംഗനേ .. ..)
ആ . . . . . . . . .


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts