വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,രവീന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,ഉർവ്വശി ,നരേന്ദ്ര പ്രസാദ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:55.
നാട്ടുപച്ചക്കിളിപ്പെണ്ണേ നല്ലോലപ്പൈങ്കിളിയേ (നാട്ടുപച്ച) കാലമുറങ്ങും കാകളിച്ചിന്തില്‍ നീ നന്മവിളയും നാടോടിപ്പാട്ടില്‍ നീ തുയിലുണരോ നാടിനെ തുയിലുണര്‍ത്തോ ഓടോടു മൂരാളിക്കാറ്റില്‍ ഒരു പഴങ്കഥയുടെ ചാറ്റ് തിത്തന്നം തക തെയ്യന്നം തക... തിത്തന്നം തെയ്യന്നം തെയ്യന്നം തെയ്യന്നം... ഓടോടു മൂരാളിക്കാറ്റില്‍ ഒരു പഴങ്കഥയുടെ ചാറ്റ് അത് രാപ്പാടി ഏറ്റുപാടി, വരമ്പത്ത് ചക്രം ചവിട്ടും രാച്ചെറുമന്റെ ഓര്‍മ്മ പുതുങ്ങി... (നാട്ടുപച്ച) അത്താഴപ്പഷ്ണിക്കാരുണ്ടോ അന്നമൂട്ടും തറവാട്ടുപേച്ച് ഉണ്ടോളൂ ചോറു വേണ്ടോളം ശൗരി... വേണ്ടോളം ഉണ്ടോടാ ഉണ്ടോടാ ഉണ്ടോടാ.... അത്താഴപ്പഷ്ണിക്കാരുണ്ടോ അന്നമൂട്ടും തറവാട്ടുപേച്ച് അയ്യോ കൈമോശം വന്നതെന്തേ, മനസ്സിലെ കൊട്ടിയടയ്ക്കും സത്യങ്ങളെല്ലാം വാതില്‍ തുറക്കോ (നാട്ടുപച്ച) |