രാമന് ഗ്രാമത്തില്‍ ജീവിക്കുന്ന ഒരു സാധാരണ പയ്യനായിരുന്നു. തന്റെ സഹോദരി ഭാഗ്യത്തിന്റെ കൂടെയാണ് അവന് ജീവിക്കുന്നത്. അങ്ങിനെയിരിക്കെയാണ് പ്രഭാകരന് പിള്ള എന്ന നീചന് ഭാഗ്യത്തെ നശിപ്പിക്കുകയും രാമനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്നത്. ഒടുവില്‍ രാമന് തിരിച്ചടിക്കുകയും സംഘട്ടനത്തിനോടുവില്‍ പ്രഭാകരന് പിള്ളയെ വധിക്കുകയും ചെയ്യുന്നു. പോലീസിന്റെ കണ്ണില്‍ പെടാതെ ഒളിച്ചു താമസിക്കുവാന്‍ രാമനെ സഹായിക്കുന്നത് ഒരു ചായക്കടക്കാരനും ദേവയാനി എന്ന വേശ്യയും ആണ്. രാമന്റെ ധീരകൃത്യം കാരണം പ്രഭാകരന് പിള്ളക്ക് പകരം അയാളാകുന്നു നാട്ടില്‍ പുരുഷത്വത്തിന്റെ പ്രതീകം. പക്ഷെ താന്‍ കൊന്ന പ്രഭാകരന് പിള്ളയുടെ മക്കളെ കാണുന്നതോടെ രാമന് തന്റെ പ്രവൃത്തിയില്‍ പശ്ചാത്താപവിവശനായി തീരുന്നു.
പുരസ്കാരങ്ങള്‍:
National Award:- മികച്ച മലയാള ചലച്ചിത്രം.
State Award:- മികച്ച രണ്ടാമത്തെ ചലച്ചിത്രം, മികച്ച കഥ (പത്മരാജന് )