ഇതിൽ മനം നൊന്ത രാജി , സുരേഷിനെ സമീപിച്ചു തന്റെ അച്ഛന്റെ അവിവേകത്തിനു മാപ്പു ചോദിച്ചു.
രാജിയും സുരേഷും തമ്മിലുള്ള അടുപ്പം കൂടുതൽ അസ്വസ്ഥതകൾക്കിടയാക്കുമെന്ന് കരുതി അവളുടെ അച്ഛൻ അവൾക്കൊരു വിവാഹം നിശ്ചയിച്ചു.ഇതറിഞ്ഞ രാജി സുരേഷ് താമസിക്കുന്ന ലോഡ്ജിലെത്തി വിവരങ്ങളറിയിക്കുകയും തന്നെ സുരേഷ് വിവാഹം ചെയ്യണമെന്നഭ്യർത്ഥിക്കുകയും ചെയ്യുന്നു.കോളേജ് അടച്ചതു മൂലം താൻ ബാംഗ്ലൂരിലുള്ള തന്റെ വസതിയിലേക്ക് യാത്ര തിരിക്കുകയാണെന്നും വീട്ടുകാരെ വിവരമറിയിച്ച് അവരുടെ അനുമതിയോടെ രാജിയെ വിവാഹം ചെയ്യാൻ താൻ സന്നദ്ധനാണെന്നും പറയുകയും എന്തെങ്കിലും അടിയന്തിരാവശ്യം നേരിട്ടാൽ വിവരം തന്നെ അറിയിക്കാൻ ബാംഗ്ലൂരിലെ മേൽ വിലാസം നൽകി രാജിയെ സമാധാനിപ്പിച്ചയക്കുകയും ചെയ്യുന്നു.
ലോഡ്ജിൽ നിന്നും ഇറങ്ങി വന്ന രാജി അച്ഛന്റെ ആജ്ഞാനുസരണം കാറിൽ കയറി വീട്ടിലെത്തി.അച്ഛൻ അവളെ കഠിനമായി പ്രഹരിച്ചു. അവളുടെ വിവാഹം ധൃതഗതിയിൽ നടത്തുവാനുള്ള ഒരുക്കങ്ങളുമാരംഭിച്ചു.
ഒരു രാത്രി രാജി ആരുമറിയാതെ അവിടെ നിന്നും ഒളിച്ചോടി ബാംഗ്ലൂർക്ക് പോകുവാൻ റെയിൽ വേ സ്റ്റേഷനിലെത്തി.
സുരേഷിനെത്തേടി ഇത്രയും ബദ്ധപ്പാടു സഹിച്ചിവിടെയെത്തിയ രാജി എന്തേ സുരേഷിനെ കാണാൻ പോകാത്തതെന്ന മോഹന്റെ ചോദ്യത്തിനുത്തരമായി – “ താൻ മോഹനെ ആത്മാർത്ഥമായി പ്രണയിക്കുന്നു എന്നും അതുകൊണ്ടിനി സുരേഷിനെ കാണാൻ ആഗ്രഹിക്കുന്നില്ല എന്നും മോഹൻ തന്നെ വിവാഹം ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
അതു കേട്ടു മോഹൻ അവളെ സംതൃപ്തയാക്കുവാൻ വേണ്ടി അവളുടെ ആ പ്രതികരണത്തിൽ സന്തുഷ്ടി പ്രകടമാക്കിക്കൊണ്ട് – തനിക്കു കുറച്ചു ജോലികളുള്ളതിനാൽ പുറത്തേക്കിറങ്ങുന്നു എന്നും പറഞ്ഞു കൊണ്ട് മുറിക്കു പുറത്തിറങ്ങി വെളിയിൽ നിന്നതു പൂട്ടിക്കൊണ്ട് തന്റെ സുഹൃത്തായ ബാബുവിനെക്കണ്ട് അഞ്ഞൂറു രൂപാ കടം വാങ്ങുവാനായി പുറപ്പെടുന്നു.
രാജി സ്നേഹിച്ചിരുന്ന സുരേഷായിരുന്നു ബാബു.ബാബു നൽകിയ അഞ്ഞൂറു രൂപയും വാങ്ങിക്കൊണ്ട് മോഹൻ ലോഡ്ജിൽ മടങ്ങിയെത്തിയപ്പോൾ സുരേഷ് ഫോൺ ചെയ്തതനുസരിച്ച് സ്ഥലത്തു വന്നെത്തിയ പോലീസ് മോഹനെ പെൺ മോഷണക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യുന്നു.
ഇതറിഞ്ഞ് വന്നെത്തിയ ആർ കെ രാജ് , രാജി ആഗ്രഹിച്ചിരുന്ന സുരേഷുമായുള്ള വിവാഹം നടത്തുവാൻ സന്നദ്ധത പ്രകടിപ്പിച്ചു.പക്ഷേ രാജി മോഹനെയല്ലാതെ മറ്റാരെയും വിവാഹം ചെയ്യില്ലെന്നായി.രാജിയുടെ ഈ പ്രതികരണം സുരേഷിനെയും രാജിനെയും അത്ഭുതസ്തബ്ധരാക്കി.
മോഹൻ ചതിയനും വഞ്ചകനും രാജിയെ വിട്ടു കൊടുക്കുന്നതിനു രണ്ടു ലക്ഷം രൂപാ പ്രതിഫലമാവശ്യപ്പെട്ടു ധന ദുർമ്മോഹിയാണെന്ന് രാജ് പറഞ്ഞിട്ടും രാജിക്കതു വിശ്വസിക്കാൻ സാദ്ധ്യമായില്ല.
ഒടുവിൽ കണക്കുകൾ പറഞ്ഞു തീർക്കണം എന്നു പറഞ്ഞു മോഹനെഴുതിയ ഒരു കത്തു കാണിച്ചു കൊണ്ട് ആ കണക്കു തീർക്കുവാൻ പോലീസ് അകമ്പടിയോടെ മോഹനെ വരുത്തി.
തുടർന്നു നടക്കുന്ന സംഭവഗതികളോരോന്നും സംഭവ ബഹുലമാണ്. ജിജ്ഞാസാഭരിതമായ ശേഷം ഭാഗങ്ങൾ വെള്ളിത്തിരയിൽ കാണുക