സിനിമ അഭിനയ മോഹം തീവ്രമായി കൊണ്ടുനടക്കുന്നു ഒരു പ്രൈമറി സ്കൂള്‍ അദ്ധ്യാപകന് മോഹന്‍ ആയി മമ്മൂട്ടി എത്തുന്നു.അതിനായി അയാള്‍ രഞ്ജിത്ത്,ലാല്‍ ജോസ് തുടങ്ങിയ മുന്‍നിര സംവിധായകര്‍ മുതല്‍ ഒരു സിനിമ പോലും ചെയ്യാത്ത പുതുമുഖ സംവിധായകരെ വരെ സമീപിക്കുന്നു. പക്ഷെ എല്ലായിടത്തും നിന്ന് ലഭിക്കുന്നത് പരിഹാസവും തിരസ്കാരവും ഉപദേശങ്ങളും മറ്റുമാണ്. ആരും ഒരു ചെറിയ വേഷം പോലും നല്കാന് തയ്യാറാകുന്നില്ല. അങ്ങനെ ലഭിക്കുന്ന ഒരു ഉപദേശത്തിന്റെ ഫലമായി നടന്മാര്ക്ക് ആവശ്യമാണെന്ന് പറയുന്ന ജീവിതാനുഭവങ്ങള്‍ക്കായി നാടുവിട്ടു പോകുന്ന മോഹന്‍ പുതിയ ലോകത്തേക്ക് പ്രവേശിക്കുകയും അവിടെ തന്റെ സ്ഥാനം നേടിയെടുക്കുകയും അഭിനയമോഹങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇതിന്നിടയില്‍ ഉണ്ടാകുന്ന സംഭവപരമ്പരകളും അനുഭവങ്ങളുമാണ് ബെസ്റ്റ് ആക്റ്റര്‍ എന്ന ചിത്രത്തിലെ ഉള്ളടക്കം.
ഓരോ ചെറിയ കഥാപാത്രങ്ങള്‍ക്കുപോലും ഒരു വ്യക്തിത്വവും മനസ്സില്‍ നിലനില്‍ക്കുന്ന സന്ദര്‍ഭങ്ങളും സൃഷ്ടിക്കുകയും അവരുടെ അഭിനയം മികച്ചതാക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് ഈ സിനിമയില്‍ സംവിധായകന്റെ വിജയം. കഥാപാത്രങ്ങള്‍ക്ക് സ്വാഭാവികത നല്കുന്നതില് സംഭാഷണങ്ങള്‍ക്കുള്ള പങ്കും എടുത്തു പറയേണ്ടതാണ്. തുടക്കത്തിലെ ടൈറ്റിലുകള്‍ മുതല്‍ ചിത്രത്തിനൊരു പുതുമ നല്കുവാന് മാര്ട്ടിന് പ്രക്കാട്ടിനും സംഘത്തിനുമായി. രചനയിലെ പരാധീനതകള്‍ അഭിനേതാക്കളുടെ പ്രകടനത്തിലൂടെ മറികടക്കുവാന്‍ സംവിധായകനായി.
ബിജിബാലിന്റെ പശ്ചാത്തല സംഗീതവും അരുണ്‍ സീനുവിന്റെ ശബ്ദമിശ്രണവും ചിത്രത്തോട് ചേര്‍ന്നു പോകുന്നുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്ന അജയന് വിന്‍സെന്റ് പതിവുപോലെ മികവുപുലര്‍ത്തുന്നു.
സന്തോഷ് വര്‍മ്മ, ബി. ശ്രീലേഖ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്കിയിരിക്കുന്നു.
"സ്വപ്നമൊരു ചാക്ക്, തലയിലതു താങ്ങിയൊരുപോക്ക്..." എന്ന ഗാനം ചിത്രത്തിന്റെ കഥാഗതിയോടു ചേര്‍ന്നു പോകുന്നുണ്ട്.
മൊത്തത്തില്‍ പ്രേക്ഷകര്‍ക്ക് അധികം കല്ലുകടികളും അസ്വാഭാവികതകളും തോന്നാത്ത, രസകരമായ ഒരു കഥയും രസകരമായ സന്ദര്‍ഭങ്ങളും കൊണ്ട് ഒരു വിധം ഭംഗിയായി നിര്‍മ്മിച്ച് അവതരിപ്പിച്ചിരിക്കുന്ന ഒരു സിനിമ.