കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന എ .കെ.ഗോപാലന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ ഡോകുമെന്ററി. പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവായിരുന്ന എ .കെ.ജി. പാവപ്പെട്ടവന്റെയും അടിച്ചമര്‍ത്തപ്പെടുന്നവന്റെയും ഉന്നമനത്തിനായി വളരെയധികം പോരാടിയ വ്യക്തിയാണ്.പോരാട്ടത്തിന്റെ ആ കഥയാണ് എ.കെ.ജി.എന്ന സിനിമ.
ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന പി.വി.കെ പനയല്‍. പി ശ്രീകുമാര്‍,ഡോ.എം.പി. പരമേശ്വരൻ,പുനത്തിൽ കുഞ്ഞബ്ദുള്ള,അഷിഷ് വർമ്മ,വിശ്വംഭരൻ,കൃഷ്ണകുമാർ,രവീന്ദ്രൻ കൊടക്കാടു്,ജയദേവന്,എ സമ്പത്ത്,അഡ്വക്കേറ്റ് വിജയകുമാർ,ശുഭ ശർമ്മ,അര്‍ച്ചന ,ജെ അപർണ്ണ തുടങ്ങിയവരാണ് അഭിനേതാക്കള്‍.
ഈ പ്രോജക്റ്റിനു വേണ്ടി 14 ഗാനങ്ങൾ റിക്കാർഡ് ചെയ്തു. ഇത് ആൽബമായും പുറത്തിറങ്ങിയതു കൊണ്ട് ഞങ്ങൾ ആ വിഭാഗത്തിലും രേഖപ്പെടുത്തിയിട്ടുണ്ട് .