മരണാസന്നനായി കിടക്കുന്ന ജോര്‍ജ് കുട്ടിയുടെ ജീവിതത്തിലേക്ക് വിരല്‍ചൂണ്ടുകയാണ് "തനിയെ" എന്ന ഈ ചിത്രം. മരണം കാത്തു നില്ക്കുന്നവരുടെ ഇടയിലാണ് അയാളുടെ ജീവിതം. ബന്ധുക്കളുടെയെല്ലാം നോട്ടം അയാളുടെ സ്വത്തിലാണ്. മകനും ബന്ധുക്കളും ബംഗ്ലാവ് പുതുക്കിപ്പണിത് ഒരു റിസോര്‍ട്ട് പണിയാന്‍ തീരുമാനിക്കുന്നു. അതോടെ ജോര്‍ജ് കുട്ടി ഭക്ഷണവും മരുന്നും കഴിക്കാതെ മരിക്കാന്‍ തയാറാകുന്നു.
അയാളെ നോക്കാന്‍ കഴിയാതെ ഹോംനേഴ്സ് ജോലി ഉപേക്ഷിച്ചു പോകുമ്പോള്‍ പകരമെത്തുന്ന ഹോംനേഴ്സ്ന്റെ സ്നേഹപൂര്‍ണമായ പരിചരണം ജോര്‍ജ് കുട്ടിയുടെ സ്വഭാവത്തിലും അസുഖത്തിലും കാര്യമായ മാറ്റമുണ്ടാക്കുന്നു.ബാബു തിരുവല്ല സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകനും നെടുമുടി വേണുവും ചേര്‍ന്നാണ്.