കാതലുള്ള നിഷേധിയാകാന്‍ സുകുമാരന്‍ ഉള്ള കഴിവ് ഒന്ന് വേറെ തന്നെയാണല്ലോ. ശുഭ-യും ശോഭ-യും ആയിരുന്നു നായികമാര്‍. ഗ്രാമത്തിലെ പെണ്‍കൊടിയായി ശോഭയും നഗരത്തില്‍ ഓഫീസിലെ സഹപ്രവര്‍ത്തക ആയി ശുഭയും ആയിരുന്നു എന്നാണോര്‍മ്മ.
രാഗം ശ്രീരാഗം എന്ന ഗാനം സുകുമാരനും ശുഭയും ഒരിടത്തിരിയ്ക്കുമ്പോള് പശ്ചാത്തലത്തില്‍ ആണ് സിനിമയില്‍ എന്നും ഓര്‍ക്കുന്നു. രാഗം ശ്രീരാഗം എന്ന ഗാനത്തിന്റെ ഫീമേല്‍ വേര്‍ഷന്‍ പാടിയത് വാണി ജയറാം & ലീല മേനോന് ആണ്. ലീല മേനോന്-ന്റെ ആദ്യചിത്രമായിരുന്നു ഇത്. അവര്‍ പിന്നീട് പാടിയോ എന്ന് പോലും അറിയില്ല.