രാജ്യത്താകമാനം പട്ടിണിയും അസ്വസ്ഥതയും ഇളക്കി വിട്ട് അതുമൂലം ശത്രുരാജ്യക്കാർക്ക് സ്വന്തം രാജ്യം ആക്രമിക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കുക എന്നുള്ളതു മാത്രമായിരുന്നു കൊള്ളക്കാരുടെ മുഖ്യോദ്ദേശം. വിദേശ സഹായത്തോടു കൂടി ഇൻഡ്യക്കുള്ളിൽ പ്രവർത്തിക്കുന്ന ഒരു ചാരസംഘത്തിൽ പെട്ടവരായിരുന്നു ഈ കൊള്ളക്കാർ. ഈ സംഘത്തിന്റെ ആസ്ഥാനം മദ്രാസിൽ പ്രവർത്തിച്ചു വന്നു.
ഉദ്യോഗസ്ഥകൾ മദ്രാസിലെ സുപ്രസിദ്ധ ഹോട്ടലായ ബ്ലൂ മൂൺ തന്നെ തെഅരഞ്ഞെടുത്തു. അവരുടെ കൂടെ അതേ വണ്ടിയിൽ വന്നിറങ്ങിയ ആനമഠയന്മാരായ രണ്ടു വ്യാപാര പ്രതിനിധികളും അതേ ഹോട്ടലിൽ താമസമാക്കി. കൊള്ളക്കാർ ബഹദൂറിനെയും ഭാസിയെയും സി ഐ ഡി എന്നുള്ള സംശയത്തിന്മേൽ അപായപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഉഷ അവരെ രക്ഷപ്പെടുത്തി.
ആ സ്ഥലത്ത് പട്ടാഭിഷേകം പൊതുവാൾ എന്ന പേരിൽ ഒരു വലിയ കട ഉണ്ടായിരുന്നു. ശുദ്ധ മരത്തലയനായ നരേന്ദ്രൻ ഒരു ഹുണ്ടികക്കടയുടെ മാനേജരായിരുന്നു.
ഹോട്ടലുടമയായ ഗോപിപ്പിള്ളക്ക് തന്റെ അളിയന്റെ ഭ്രാന്ത് ഒരു തലവേദനയായിരുന്നു.തന്റെ സ്ഥിരതയില്ലായ്മ കാരണം ഹോട്ടലിന്റെ പൂർണ്ണ ചുമതലകൾ മാനേജരായ ശ്യാമിൽ നിക്ഷിപ്തമാകുന്നു.
പ്രേമം എന്ന അറ്റായുധം പ്രയോഗിച്ച് കൊള്ളക്കാരെയും കുറ്റക്കാരെയും കെണിയിൽ പെടുത്തുന്നതിനു യുവ സി ഐ ഡി കൾ തീരുമാനിക്കുന്നു.അവർക്ക് സംശയമുള്ളവരെയെല്ലാം അവർ പ്രേമിക്കന തുടങ്ങി. ഉഷ നരേന്ദ്രനെയും റാണി ശ്യാമിനെയും സെലീന ഫോട്ടോഗ്രാഫർ കുമാറിനെയും പ്രേമിക്കുന്നു.
മൂന്നു പേരിൽ ഒരുവൾ കൊള്ളക്കാരുടെ കയ്യിലകപ്പെട്ടെങ്കിലും നരേന്ദ്ര അവളെ രക്ഷപ്പെടുത്തി. മരത്തലയൻ നരേന്ദ്രൻ ഭാസിക്കും ബഹദൂറിനും 10000 രൂപാ വാഗ്ദാനം ചെയ്യുന്നു. അവർ ഒരു മാർവാടിക്കട ആരംഭിക്കുന്നു.നരേന്ദ്രൻ പണം കൊടുക്കുന്നില്ല. അവർ പൊതുവാളിനെ സമീപിക്കുന്നു. അയാൾ അവർക്ക് 10000 രൂപ കൊടുത്തു.ഈ ചാരവലയത്തിന്റെ വക പ്രസ്സിൽ അടിച്ച നോട്ടുകൾ ഭാസി മുഖാന്തിരം ഉഷയുടെ കൈയ്യിൽ എത്തുന്നു.
നരേന്ദ്രൻ പൊതുവാളുമായി കലഹിച്ച് വീടു വിടുന്നു.നോട്ടു കണ്ട മാത്രയിൽ നരേന്ദ്രൻ, ഭാസി, ബഹദൂർ എന്നിവർ പിടിയിലായി.അവരിൽ നിന്നും ഗൂഢ സംഘത്തെപ്പറ്റിയുള്ള സൂചനകൾ ലഭിച്ചു.
അവസാനം ഉഷ നരേന്ദ്രൻ ഭാസി ബഹദൂർ മുതലായവർ നേരേ ഒരു ഗുഹയിലേക്ക് വേഷ പ്രച്ഛന്നനായി തിരിക്കുന്നു.അവിടെ ഒരു ഘോരസംഘട്ടനം തന്നെ നടക്കുന്നു. അവസാനം കൊള്ളക്കാരെല്ലാം പിടിയിലമർന്നു..