എക്സൽ പ്രൊഡക്ഷൻസിനു വേണ്ടി കുഞ്ചാക്കോ സംവിധാനം ചെയ്തു നിർമ്മിച്ചതാണ് അയിഷ.ഉദയായുടെ കഥയ്ക്ക് ശാരംഗപാണിയാണ് സംഭാഷണം എഴുതിയത്. വയലാർ രാമവർമ്മയുടെ 15 ഗാനങ്ങൾക്ക് ഈണം നൽകിയത് ശേഖറാണ് .പാടിയവർ യേശുദാസ് , എ എം രാജ , പി ബി ശ്രീനിവാസ്, മെഹബൂബ് ,പി ലീല ,പി സുശീല , ജിക്കി എന്നിവരാണ്. പി എസ് ഗോപാലകൃഷ്ണൻ നൃത്തം സംവിധാനം ചെയ്തു.അയിഷയ്കു ു വേണ്ടി മോഹൻ ഛായാഗ്രഹണം നടത്തി. ഈ ചിത്രത്തിൽ അഭിനയിച്ചവർ സത്യൻ ,പ്രേം നസീർ , ശങ്കരാടി , നാണുക്കുട്ടൻ, മണവാളൻ ജോസഫ് , ഗോപിനാഥ് , എസ് പി പിള്ള , ബഹദൂർ , ജിജോ, ശശിരേഖ , ഷീല , പങ്കജവല്ലി, അടൂർ പങ്കജം എന്നിവരാണ്.ആലപ്പുഴയിലെ എക്സൽ പ്രൊഡക്ഷൻസ് ആണ് വിതരണക്കാർ.5.12.1964 ൽ അയിഷ പ്രദർശനം ആരംഭിച്ചു.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
അവലംബം: മലയാള സിനിമാഡയറക്ടറി
കടപ്പാടു് : ബി വിജയകുമാര്‍