സ്ഥിരം മസാലകള്‍ ചേര്‍ത്ത് കണ്ടു കൊണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് തമ്പി കണ്ണന്താനം എഴുതി, നിര്‍മ്മിച്ച് സംവിധാനം ചെയ്തത് .
ഗ്രാമത്തിലെ പ്രധാന പ്രമാണിയായ സോമന്റെ മകനാണ് തെമ്മാടിയായ ഗണേഷ് കുമാര്‍. അവിടെയുള്ള ചെറുപ്പക്കാര്‍ക്ക് - അശോകന്, വിനീത് , സിദ്ദിക്ക് - ഗണേഷിന്റെ വേലത്തരങ്ങള്‍ നല്ലവണ്ണം അറിയാം. അവര്‍ അത് ചെറുക്കാന്‍ ശ്രമിക്കുന്നുമുണ്ട് . അങ്ങനെയിരിക്കെ അവിടത്തെ ആശുപത്രിയില്‍ ഒരു പുതിയ ഡോക്ടര്‍ വരുന്നു - ശോഭന - കൂടാതെ പോലീസ് സ്ടഷനില്‍ എസ് ഐയും - ബാലചന്ദ്രമേനോന് .
ഗണേഷ് രമ്യാ കൃഷ്ണനെ പ്രേമം നടിച്ചു ചതിക്കുന്നു. ഇത് എതിര്‍ക്കാന്‍ നോക്കുന്ന ചെറുപ്പക്കാര്‍ക്കെതിരെ ഗണേഷും സോമനും തിരിയുന്നു. ആരോഗ്യനില നല്ലതല്ലാതിരുന്ന വിനീതിനെ ദുരൂഹമായ സാഹചര്യത്തില്‍ ഗണേഷ് കൊല്ലുന്നു. തുടര്‍ന്ന് സിനിമയുടെ അവസാനം അശോകനും ബാലചന്ദ്രമേനോനും ചേര്‍ന്ന് ഗണേഷിനെയും അദ്ദേഹത്തിന്റെ ഗുണ്ടകളെയും അടിച്ചു നിലം പരിശാക്കുന്നു. പക്ഷെ തത്സമയം അവിടെയെത്തുന്ന രമ്യാ കൃഷ്ണന് ഗണേഷിന്റെ നേരെ നിറയൊഴിക്കുന്നു. അങ്ങനെ എല്ലാം കലങ്ങിത്തെളിയുന്നു.
എസ് പി വെങ്കിടേഷിന്റെ നല്ല ഗാനങ്ങളും ഉള്‍പ്പെടുന്നു ഈ ചിത്രത്തില്‍