ഒരു ദിവസം നൈറ്റ് ഡ്യൂട്ടിക്കു പോയ അവസരത്തിലാണ് അശരണയായ വിമല എന്റെ കൈയ്യിൽ വന്നു പെട്ടത്.അവളെ പറ്റി ഞാൻ അന്വേഷിച്ചു.വിവരങ്ങൾ മനസ്സിലാക്കി.അവളെ രക്ഷിക്കാനും തീരുമാനിച്ചു.ആദ്യം അമയെ അറിയിക്കാതെ വീട്ടിൽ കൊണ്ടു വന്നെങ്കിലും കൊണ്ടു വന്ന അന്നു തന്നെ അമ്മ എല്ലാം അറിഞ്ഞു. പക്ഷേ എന്നേക്കാൾ കൂടുതൽ അമ്മ അവളെ ഇഷ്ടപ്പെട്ടു.ദിവസങ്ങൾ നീങ്ങി.എനിക്കും വിമലയെർ ഇഷ്ടമായിരുന്നു.വിമലക്ക് എന്നോടും.ഇതു മനസ്സിലാക്കിയ അമ്മ വിമലയെ സ്വന്തം മരുമകളാക്കാൻ നിശ്ചയിച്ചു.അതിനു വേണ്ട ഒരുക്കങ്ങൾ ചെയ്യാൻ എന്നെയും നിർബന്ധിച്ചു തുടങ്ങി. ആയിടക്കാണു ഒരു റേഷൻ കടക്കാരൻ ആ സ്ഥലത്തു വന്നത്.എന്റെ വീട്ടിന്റെ തൊട്ടടുത്താണ് തയ്യൽക്കാരി രാജമ്മയുടേ വീട്.രാജമ്മയെ കാണാൻ അടിക്കടി അവൻ ആ വീട്ടിൽ വരാറുണ്ട്. ആ കൂട്ടത്തിലാണു വിമലയെ അവൻ കണ്ടതും അവൾക്ക് പണം കൊടുക്കുന്നതും.അതു കണ്ടു പിടിച്ച അമ്മിണിക്കുട്ടി വിവരം എന്റെ അമ്മയെ ധരിപ്പിച്ചു.അന്ധയായ എന്റെ അമ്മ ഇതറിഞ്ഞതോടെ വല്ലാതെ വിഷമിച്ചു. വിമലയുടെ സ്വഭാവത്തിൽ സംശയം തോന്നിയ അമ്മ അവളെ വിളിച്ച് ചോദ്യം ചെയ്തു കൊണ്ടിരിക്കെ വിമലയുടെ അച്ഛനും അമ്മയുമാണെന്ന് പറഞ്ഞു രന്റു പേർ സസ്പെൻഡ് കുട്ടൻ പിള്ള വഴി അവിടെ എത്തിപ്പെട്ടു. താലിമാല വാങ്ങിക്കാൻ പോയ ഞാൻ തിരിച്ചു വന്നപ്പോൾ വിമല വീട്ടിലില്ല- പുതിയ ഒരു കഥയുടെ ചുരുൾ നിവരുകയാണ്.ശേഷം ഉദ്വേഗപൂർണ്ണവും സംഭ്രമജനകവുമായ രംഗങ്ങൾ വെള്ളിത്തിരയിൽ കാണുക.
കടപ്പാട് : പാട്ടു പുസ്തകം