മലയാളിയുടെ ചലച്ചിത്ര സൌന്ദര്യബോധത്തിന്റെ അതിരുകള്‍ വിപുലപ്പെടുത്തിയ ചിത്രമാണ് എലിപ്പത്തായം. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ന്റെ അവാര്‍ഡു ലഭിച്ചപ്പോള്‍ എലിപ്പത്തായത്തിനു ലഭിക്കാവുന്ന ഒരു സ്വാഭാവിക ബഹുമതി മാത്രമായി അത്. അടൂരിന്റെ മുന്‍ ചിത്രമായ കൊടിയേറ്റത്തില്‍ നിന്ന് എലിപ്പത്തായത്തിന്റെ ഭ്രമാത്മകതയിലെക്കുള്ള ദൂരം ഏറെയാണ്.
കടപ്പാട്: "മലയാള സിനിമയുടെ കഥ" - വിജയകൃഷ്ണന് [മാതൃഭൂമി ബുക്സ്]