എക്സൽ പ്രൊഡക്ഷൻസിനു വേണ്ടി ശ്രീ.കുഞ്ചാക്കോ സംവിധാനം ചെയ്തു നിർമ്മിച്ച ഈ ചിത്രത്തിന്റെ സംഭാഷണം ശാരംഗപാണി എഴുതി.വയലാർ രാമവർമ്മ രചിച്ച 12 ഗാനങ്ങൾക്ക് ഈണം പകർന്നത് ബാബുരാജാണ്.അവ ആലപിച്ചത് പി ലീല , പി സുശീല, ജിക്കി, കെ ജെ യേശുദാസ്, ശാന്താ പി നായർ, പി ബി ശ്രീനിവാസൻ, എ എം രാജ, കെ എസ് ജോർജ്ജ്, ഉദയഭാനു എന്നിവരാണ്. ഹീരലാൽ നൃത്ത സംവിധാനം ചെയ്തു.രാഗിണി,സത്യൻ, ശ്രീരമണി, കോട്ടയം ചെല്ലപ്പൻ, ജയന്തി, എസ് ജെ ദേബ്, കുണ്ടറ ഭാസി, മണവാളൻ, ഓച്ചിറ ശങ്കരൻ കുട്ടി, എസ് പി പിള്ള, കാഞ്ചന, ബഹദൂർ, ബോബൻ, ശശി, കല, മാല എന്നിവർ പ്രസ്തുത ചിത്രത്തിൽ അഭിനയിച്ചു. എക്സൽ വിതരണം ചെയ്ത ഈ ചിത്രം 6.7.1962 ൽ റിലീസായി
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍