Paavangal Pennungal (1973)
|
Producer | M Kunchacko |
Director | M Kunchacko |
Main Actors | Prem Nazeer,Adoor Bhasi,Vijayasree,Ushakumari |
Supporting Cast | KP Ummer,SP Pillai,N Govindankutty |
Musician | G Devarajan |
Lyricist | Vayalar Ramavarma |
Singers | Ambili Rajasekharan,KJ Yesudas,P Jayachandran,P Leela,P Madhuri,P Susheela |
Date of Release | 07/09/1973 |
Number of Songs | 8 |
|
Old Song Book
മേനവനോട് ആദ്യം അതു ചോദിച്ചത് നാരായണൻ എന്ന തൊഴിലാളിയായിരുന്നു. മേനവൻ ഒന്നു ഞെട്ടി. അവളെയും അവളെപ്പോലെ ആയിരക്കണക്കിനു അനാഥപ്പെൺകുട്ടികളെയും കള്ളപ്പൊന്നിനു വേണ്ടി കടൽക്കൊള്ളക്കാർക്ക് കച്ചവടം ചെയ്ത് അറബിക്കടൽ കടത്തുന്ന ഒരു കച്ചവടസംഘത്തിന്റെ തലവനാണയാൾ. മനുഷ്യ മൂല്യങ്ങളെ ചവുട്ടി മെതിച്ച് മനസ്വിനികളെ മാംസവിലക്കു വാങ്ങി വിറ്റു ധനാഢ്യനായ ഒരു അതിനികൃഷ്ടനാണു മേനോൻ.ചോദ്യം ചോദിച്ച ആ നാരായണനെ അന്നു മേനോൻനം ജയിലിൽ ആക്കിയെങ്കിലും ജയിലിൽ നിന്നും തിരിച്ചെത്തിയ നാരായണന്റെ പ്രതികാരാഗ്നിയുടെ പൊള്ളലേറ്റത് അയാളുടെ കുഞ്ഞുമകളായ ബിന്ദുവിനെ നാരായണൻ അപഹരിച്ചു. അവളെ വികൃതരൂപിണിയാക്കി തെരുവു നീളെ തെണ്ടിച്ചു. നൃത്തം ചെയ്യിച്ചു. അവൾ വളർന്നു സുന്ദരിയായി. ബിന്ദു നഷ്ടപ്പെട്ടതിൽ മേനോൻ ദുഃഖിച്ചു.പൊട്ടിക്കരഞ്ഞു.പിന്നെ ഒരു മകളേ മേനോനുള്ളൂ. ബുദ്ധിവികാസമില്ലാത്ത രശ്മി. കാലത്തിനു എല്ലാ ദുഃഖവും മായ്ക്കാൻ കഴിയും. മേനോനും ബിന്ദുവിനെ മറന്നു. വിവാഹദല്ലാളായ കൃഷ്ണൻ കുട്ടിയിലൂടെയും ബോംബെ മാധവിയിലൂടെയും അയാൾ മാംസവില്പനക്കുള്ള ചരക്കുകൾ സംഘടിപ്പിച്ചു. നിരവധി മലയാളി കുടുംബങ്ങൾ ദുഃഖിച്ചു.സുന്ദരികളായ നിരവധി കന്യകമാരെ ഗോഡൗണുകളിൽ സംഭരിച്ച് അയാൾ കപ്പലോട്ടക്കാരനായ പാദുഷായ്ക്കു കൊടുത്തു. ഒടുവിൽ-ഒടുവിൽ - അയാൾക്ക് താനറിയാതെ സ്വന്തം മകളെയും കൊടുക്കേണ്ടി വന്നു.
കടപ്പാട് : പാട്ടുപുസ്തകം |
This page was generated on March 19, 2024, 1:56 pm IST | |