ഉണ്ണി ദേവകിയെ വിവാഹം കഴിച്ചു തന്റെ ഇല്ലത്തേക്ക് കൊണ്ടുവരുന്നു. കൂട്ടുകുടുംബത്തിന്റെ നാല് ചുമരുകള്‍ക്കുള്ളിലെ രീതികളും ചിട്ടകളും, തന്റെ കടമകളും കാരണം ഒരു ഭര്‍ത്താവിന്റെ ചുമതലകള്‍ ഉണ്ണിക്കു ആഗ്രഹിക്കുന്നത് പോലെ നിര്‍വഹിക്കാന്‍ സാധിക്കുന്നില്ല. പക്ഷെ അവര്‍ പരസ്പരം മനസിലാക്കുന്നു.. സ്നേഹിക്കുന്നു.. സമൂഹത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളോടു പക്ഷെ ഈ കുടുംബം പുറം തിരിഞ്ഞു നില്‍ക്കുകയാണ്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറാകുന്നില്ല. മാറ്റങ്ങള്‍ ഉണ്ണി മനസിലാക്കുന്നു എങ്കിലും കുടുംബത്തില്‍ ഉള്ള മറ്റുള്ളവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ ആകില്ല എന്ന് അയാള്‍ തിരിച്ചറിയുന്നു. പക്ഷെ ദേവകി വളര്‍ന്നു വന്ന സാഹചര്യം വ്യത്യസ്തമാണ്. അവള്‍ക്കു സമൂഹത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാതിരിക്കാന്‍ ആകുന്നില്ല. ഒടുവില്‍ അവള് ഉണ്ണിയുടെ സമ്മതത്തോടെ ആ കുടുംബത്തിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ നിന്ന് പുറത്തു കടക്കുന്നു...
ആ വര്‍ഷം മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ഈ ചിത്രത്തിലൂടെ ശ്യാമപ്രസാദ് നേടി.