1960- കല് മുതല്‍ അടിയന്തിരാവസ്ഥ വരെയുള്ള സാമൂഹ്യവും രാഷ്ട്രീയവുമായി പ്രക്ഷുബ്ദമായ കാലത്തിലാണ് മങ്കമ്മയുടെ കഥ നടക്കുന്നത്. പ്രാദേശിക രാഷ്ട്രീയക്കാരനായ ഭൂവുടമയുടെ ക്രൂരത മങ്കമ്മയുടെ ജീവിതം താറുമാറാക്കുന്നു. വൃദ്ധനായ അച്ഛനോടൊപ്പം ഗ്രാമം ഉപേക്ഷിക്കാന്‍ അവള് നിര്‍ബന്ധിതയാവുന്നു. പാലക്കാട്ടുള്ള പാതയോരത്തെ ചായക്കടയില്‍ ജോലി നോക്കുന്നതിലൂടെ ഉപജീവനത്തിനുള്ള വഴിയും താമസിക്കാനുള്ള ഇടവും അവള് കണ്ടെത്തുന്നു. അച്ഛന്റെ മരണത്തോടെ ചായക്കടക്കാരന് നായരെ കല്യാണം കഴിക്കുന്ന മങ്കമ്മ സുരക്ഷിതമായ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. ചായക്കടയില്‍ സഹായിക്കുന്ന ചെറിയ പയ്യന് വേലായുധന്റെ വളര്‍ത്തമ്മയായി അവള് മാറുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെതുടര്ന്നു യുവാവായ വേലായുധനെ തേടി പോലീസ് എത്തുന്നു. മങ്കമ്മയുടെ ജീവിതം വീണ്ടും പ്രശ്നഭരിതമാവുന്നു.
1997 -ലെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും, മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും നേടിയ ചിത്രമാണ് മങ്കമ്മ.