Thurakkaatha Vaathil (1970)
|
|
Producer | A Raghunath |
Director | P Bhaskaran |
Main Actors | Prem Nazeer,Madhu,Jayabharathi,Ragini |
Supporting Cast | Bahadoor,Ramankutty,CA Balan,Philomina,Nellikkodu Bhaskaran,KT Muhammad,BK Pottekkad,Raghava Menon |
Musician | K Raghavan |
Lyricist | P Bhaskaran |
Singers | KJ Yesudas,Renuka,S Janaki |
Background Music | Pukazhenthi |
Date of Release | 15/08/1970 |
Number of Songs | 5 |
|
Old Song Book
കഥാസാരം
ബാപ്പുവെന്ന ചെറുപ്പക്കാരൻ കിട്ടുന്ന ജോലി ചെയ്തും കിട്ടുന്നത് വീട്ടിൽ കൊടുത്തും ഉമ്മയും നബീസയെന്ന സഹോദരിയും ഒന്നിച്ചു കഴിഞ്ഞു. അവൻ വളർന്നു. നബീസയും വളർന്നു.അയല്പക്കത്തെ ആലിക്കുട്ടി മാസ്റ്ററുടെ മകൾ സുലൈഖ അവന്റെ ഭാവി സ്വപ്നമായിരുന്നു.നബീസയെ കെട്ടിക്കണം സുലൈഖയെ കെട്ടണം ഇതായിരുന്നു അവന്റെ ജീവിത ലക്ഷ്യം.പണവും പണിയും തേടി അവൻ മദിരാശി മഹാനഗരത്തിൽ എത്തി ബനിയൻ കച്ചവടം ആരംഭിച്ചു.ഒരു നാൾ അവശനായി നിരത്തു വക്കിൽ തളർന്നു കിടന്ന വാസുവെന്നൊരുത്തനെ അവൻ വിളിച്ചുണർത്തി ഭക്ഷണവും പാർക്കാൻ ഇടവും നൽകി.അങ്ങനെ അവർ വളരെ അടുത്ത സുഹൃത്തുക്കളായി ജീവിച്ചു.ബാപ്പുവിനു വേണ്ടി എഴുതുകയും വായിക്കുകയും ചെയ്തിരുന്നത് വാസു ആയിരുന്നു.പെരുന്നാൾ ദിവസം നാട്ടിലെത്താൻ വേണ്ട ഒരുക്കങ്ങളോടെ ബാപ്പു പുറപ്പെട്ടു,നിരത്തിലിറങ്ങിയതും പാഞ്ഞു വന്ന ഒരു വാഹനം അവനെ മുട്ടി മറിച്ചിട്ടതും ഒപ്പമായിരുന്നു/അവശനായ ബാപ്പുവിനു തന്റെ വരവും കാത്ത് വീട്ടിൽ ഇരിക്കുന്ന സഹോദരിയെയും ഉമ്മയെയും പറ്റിയുള്ള ചിന്തകളേ ഉണ്ടായിരുന്നുള്ളൂ.അവർ വേദനിക്കരുത്. കണ്ണീർ വീഴ്ത്താൻ ഇടം ഉണ്ടാകരുത്.ഈ ആഗ്രഹം മൂലം വാസുവിനെ സമ്മാനങ്ങളുമായി നാട്ടിലേക്കയച്ചു.തന്റെ അവശനില അവരെ ആരെയും അറിയിക്കരുതെന്നും പ്രത്യേകം ബാപ്പു പറഞ്ഞിരുന്നു.വാസു നാട്ടിലെത്തി.ബാപ്പുവിനു സുഖമാണെന്നും നബീസയുടെ വിവാഹദിവസം നാട്ടിലെത്തുമെന്നും അറിയിച്ച് സമാധാനിപ്പിച്ച് വാസു തിരിച്ച് മദ്രാസിലെത്തി. പോരുമ്പോൾ സുലൈഖയുടെ ബാപ്പായോടു മാത്രം വാസു സത്യം പറഞ്ഞിരുന്നു.ബാപ്പു അധിക നാൾ ജീവിച്ചില്ല. മോഹഭംഗങ്ങളുടെ വീർപ്പു മുട്ടലോടെ ആ ജീവിതം അവസാനിച്ചു.തന്റെ ജീവൻ രക്ഷിച്ച് അഭയം നൽകിയ സുഹൃത്തിന്റെ ആഗ്രഹ നിവർത്തിക്കായി വാസു വീണ്ടും നാട്ടിലെത്തി. നബീസയുടെ വിവാഹം നടത്തി. ഒരു അന്യമതസ്ഥൻ അവിടെ കൂടുതൽ ഇടപെടുന്നതിൽ നാട്ടുകാരുടെ ഇറ്റയിൽ ശബ്ദമുയർന്നെങ്കിലും വാസു ആ വീട്ടിലെ ഒരു അംഗമായി തന്നെ നബീസക്കു ഇക്ക ആയും ഉമ്മയ്ക്ക് മോനായും കഴിഞ്ഞു.വിവാഹദിവസം ബാപ്പു എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ബാപ്പുവിന്റെ സ്ഥാനത്ത് സഹോദരനായി വാസുവിനെ നമസ്കരിക്കുവാൻ ആലിക്കുട്ടി മാസ്റ്റർ നബീസയോട് പറയുമ്പോൾ സുലൈഖക്ക് കാര്യം മനസ്സിലായി. നബീസ ഭർത്തൃഗൃഹത്തിലേക്ക് പോയപ്പോൾ സുലൈഖ സ്വന്തം വീട്ടിലേക്ക് ഓടി.മുറിയുടെ വാതിലും അടച്ചു.സുലൈഖയുടെ ജീവിതത്തിൽ ബാപ്പു സൃഷ്ടിച്ച വിറ്റവു നികത്തുവാൻ വാസുവിനു കഴിഞ്ഞില്ല.അവളുടെ ഹൃദയ കവാടം എന്നന്നേക്കുമായി അടക്കപ്പെട്ടു പോയിരുന്നു.
എഴുതിയതു് : ജിജാ സുബ്രമണ്യന്‍
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |
This page was generated on March 19, 2024, 9:11 am IST | |