തിരു കൊച്ചി പ്രദേശത്തെ ഒരു ഗ്രാമത്തില്‍ ആണ് ഈ ചിത്രം ഇതള്‍ വിരിയുന്നത്. ആ ഗ്രാമത്തില്‍ വൈദ്യുതി ആദ്യമായി കടന്നു വരികയാണ്. പക്ഷെ ആ ഗ്രാമത്തിലുള്ളവര്‍ക്ക് ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല. ഇത് അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുമോ എന്ന് അവര്‍ ഭയപ്പെടുന്നു. അവര്‍ക്ക് പാരമ്പര്യ രീതികളോട് ആണ് പ്രതിപത്തി. ഗ്രാമീണരുടെ സങ്കുചിത ചിന്താഗതിയും കാപട്യങ്ങളും തുറന്നു കാട്ടുന്നു ഈ ചിത്രം.
ഈ ചിത്രത്തിലൂടെ അരവിന്ദന് മികച്ച സംവിധായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചു. കൂടാതെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും ഈ ചിത്രത്തിനായിരുന്നു.