മുന്‍ കേരളശ്രീ ആയ സണ്ണി,
ഗുസ്തി ചാമ്പ്യന്‍ പോളച്ചിറ രാമചന്ദ്രന് ,
(ഇവരെ കുറിച്ച് വായിച്ചിട്ടുണ്ട്)
കേരള നീന്തൽ ചാമ്പ്യന്‍ മാധവന് നായര്‍,
ബേക്കര്‍ ഫയല്വാന് സാന്റോ കൃഷ്ണന് ,
(പഴയ പുരാണ ചിത്രങ്ങളില്‍ ഹനുമാന്‍വേഷം കെട്ടുന്ന ആളാണെന്ന് തോന്നുന്നു)
സുബ്രണി ഗോപിനാഥ്,വസന്തകുമാരി,ശാന്ത തമ്പി,ക്ലാന്‍സിസ്,രാജൻ,ജോയ്,ഖദീജ...
ഇവരില്‍ മിക്കവാറുംആരും പിന്നെ സിനിമയില്‍ അഭിനയിച്ചിട്ടില്ല.
പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെയും മദ്രാസ് പ്രസിഡന്‍സിയുടെയും
അതിര്‍ത്തിയിലുള്ള ഒരു സ്ഥലം ആയിരുന്നു ആര്യങ്കാവ്.
ഇവിടെയുള്ള കൊള്ളസംഘത്തെ പിടികൂടാന്‍ തിരുവിതാംകൂര്‍ പോലീസ്
നടത്തുന്ന ശ്രമവും വിജയവും ആണത്രേ കഥ.
ദ് ഐലൻഡ് എന്ന ഒരു ജാപ്പനീസ് സിനിമ ആയിരുന്നു പ്രചോദനം.
ഈ ചിത്രത്തില്‍ സംഭാഷണം പോലും ഇല്ല എന്ന് ഒരിടത്ത് വായിച്ചു.
വേലപ്പന് നായരുടെ ഒരു കിറുക്ക് ആയാണ് ജനം ഈ സിനിമയെ കണ്ടത്.
ഇത്രയൊക്കെ സംഭവമായിരുന്ന ഈ സിനിമയുടെ പ്രിന്റ് ഉണ്ടോ
എന്നാര്‍ക്കറിയാം.