Thokkukal Kadha Parayunnu (1968)
|
Producer | MO Joseph |
Director | KS Sethumadhavan |
Main Actors | Sathyan,Prem Nazeer,Sheela,Jayabharathi |
Supporting Cast | KP Ummer,Muthukulam Raghavan Pillai,Bahadoor,Mala Aravindan,Nellikkodu Bhaskaran,Ammini,Shanthadevi,Alfred Antony |
Musician | G Devarajan |
Lyricist | Vayalar Ramavarma |
Singers | KJ Yesudas,P Jayachandran,P Susheela |
Date of Release | 10/04/1968 |
Number of Songs | 5 |
|
പാരിജാതം തിരുമിഴി തുറന്നു എന്ന ഗാനമുൾപ്പെടെ നല്ല ഗാനങ്ങളുമായി വന്ന ക്രൈം ത്രില്ലർ 'തോക്കുകൾ കഥ പറയുന്നു' റിലീസ് ചെയ്തത് 1968 ഏപ്രിൽ 10 നായിരുന്നു. തോപ്പിൽ ഭാസിയുടെ രചനയിൽ കെ എസ് സേതുമാധവൻ സംവിധാനം. ധനിക-ദരിദ്ര പ്രണയങ്ങളിൽ സംഭവിക്കുന്ന എതിർപ്പും പ്രതികാരവുമാണ് പ്രമേയം.
ധനിക യുവതി രമയ്ക്ക് (ഷീല) സ്വന്തം എസ്റ്റേറ്റിലെ വാച്ച്മാനോട് (സത്യൻ) പ്രണയം. അവരുടെ പ്രണയസല്ലാപം കണ്ട രമാസഹോദരൻ (കെപി ഉമ്മർ) അവർക്കിട്ട് വച്ച വെടി കൊണ്ടത് അവരുടെ വേലക്കാരന്. സഹോദരനെതിരെ സാക്ഷി പറയാൻ രമയ്ക്കാവുന്നില്ല. സാഹചര്യത്തെളിവുകളാൽ വാച്ച്മാൻ പ്രതിയായി; ജയിലിലായി. ശിക്ഷ കഴിഞ്ഞ് തിരിച്ച് വന്ന ദിവസം കാമുകീകാമുകന്മാർ ഒരുമിച്ചോ? ഇല്ല. വീട്ടിലെ വേലക്കാരിയുമായുള്ള (ജയഭാരതി) കുഞ്ഞനിയന്റെ (നസീർ) പ്രണയത്തെ എതിർത്ത് വേലക്കാരിയെ തോക്ക് ചൂണ്ടിയ സഹോദരനെ രമ വെടി വച്ച് വീഴ്ത്തുന്നു. കാമുകൻ ജയിലിൽ നിന്ന് പുറത്തേയ്ക്ക്; കാമുകി അകത്തേയ്ക്ക്.
പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും, പൂവും പ്രസാദവും എന്നീ അനശ്വരഗാനങ്ങളും ഈ ചിത്രത്തിലൂടെ വയലാർ-ദേവരാജൻ ടീം സമ്മാനിച്ചു.
|
This page was generated on March 19, 2024, 12:56 pm IST | |