നാട്ടിലെ പഞ്ചായത്ത് പ്രസിഡണ്ടാണ് രാഘവൻ നായർ. അദ്ദേഹത്തിന്റെ ഏകമകളാണ് വിദ്യാർത്ഥിനിയായ വാസന്തി. അച്ഛന്റെ അനീതികൽക്ക്കെല്ലാം എതിരാണു വാസന്തി. പ്രസിഡണ്ടിന്റെ ശിങ്കിടികളാണ് പട്ടാളം ഭാസിയും ദാസപ്പനും . വാസന്തിയും രാമുവും തമിൽ മൂകമായ പ്രേമത്തിലാണ്.
രാമുവിന്റെ സഹോദരി പഞ്ചായത്താഫീസിലെ ഒരു ഉദ്യോഗസ്ഥയാണ്.സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ പഞ്ചായത്ത് പ്രസിഡണ്ട് രാമുവിനെ ഒരു കൊലയാളിയാക്കി മാറ്റുന്നു.പക്ഷേ നിയമം രാമുവിനെ വെറുതെ വിടുന്നു.
ജയിൽ വിമോചിതനായ രാമു തന്റെ പഞ്ചായത്തിൽ പ്രസിഡന്റിനെതിരായി മത്സരിക്കുന്നു.രാമു വിജയിക്കുന്നു. രാമുവിനോട് പക വീട്ടാനായി സഹോദരി ശാന്തിയെ ഒരു ടൂറിസ്റ്റ് ബംഗ്ലാവിലേക്ക് പ്രസിഡണ്ടിന്റെ ഗൂഢസംഘാംഗങ്ങൾ ബലാൽക്കാരമായി പിടിച്ചു കൊണ്ടു പോകുന്നു.ഈ വിവരമറിഞ്ഞ രാമുവും വാസുവും സംഭവസ്ഥലത്തെത്തുന്നു.അവിടെ ഉഗ്ര സംഘട്ടനങ്ങൾ നടക്കുന്നു.ശേഷം ഭാഗങ്ങൾ വെള്ളിത്തിരയിൽ
അവലംബം : പാട്ടുപുസ്തകം