വയലാര്‍ അഭിനയിച്ച ഒരേയൊരു ഗാനരംഗത്തിലെ അദ്ദേഹത്തിന്റെ ഭാവഹാവങ്ങള്‍ ഒരായുഷ്കാലം ഓര്‍മ്മയില്‍ നിന്ന് മായുകയില്ല.
(കണ്ണുനീര് തുള്ളിയെ സ്ത്രീയോടുപമിച്ച എന്ന ഗാനം ആലപിയ്ക്കാന്‍ യേശുദാസ്-ന് മാത്രമേ കഴിയൂ എന്നു എം എസ് വി വിശ്വസിച്ചത് പ്രമേയത്തിലും സ്വരഗതിയിലും സാമ്യമുള്ള ഈ ഗാനം കേട്ടതിനു ശേഷം ആയിരിയ്ക്കണം. അങ്ങനെയൊരു യേശുദാസ് ഗാനം കേള്‍ക്കാന്‍ മലയാളികള്‍ക്ക് യോഗം ലഭിച്ചില്ലെങ്കിലും എം എസ് വി -ടച്ചസ്സില് ആ ഗാനം മറ്റൊരു തലത്തില്‍ എത്തി.)
4 ദിവസത്തെ ദാമ്പത്യം മാത്രം വിധിയ്ക്കപ്പെട്ട നിര്‍മ്മല എന്ന യുവതിയുടെ കഥ പറഞ്ഞ ഈ സിനിമ ഒരു വിജയമായിരിയ്ക്കണം. മജീഷ്യന്‍ കൂടിയായ പി.എ. തങ്ങള്‍ ആണ് ഈ സിനിമ നിര്‍മ്മിച്ചത്. പ്രധാന വേഷത്തില്‍ അംബിക. സത്യന്, നസീര്‍, ടി.കെ. ബാലചന്ദ്രന്, ഉഷാ കുമാരി എന്നിവര്‍ മറ്റു വേഷങ്ങളില്‍.
ഭര്‍ത്താവിന്റെ അനുജനും സഹോദരിയുടെ ഭര്‍ത്താവും എല്ലാം നിര്‍മ്മലയെ ഉപദ്രവിയ്ക്കുന്നതും ഒടുവില്‍ അവര്‍ ഭ്രാന്തി ആയി തീരുന്നതും ആണ് കഥ.