Priye Ninakkuvendi (1975)
|
Producer | V Prabhakara Rao |
Director | Mallikarjuna Rao |
Main Actors | Sukumaran,Vincent,Jayabharathi,KPAC Lalitha |
Supporting Cast | Sudheer,Jose Prakash,Bahadoor,Sankaradi,Kuthiravattam Pappu,Prema |
Musician | RK Sekhar |
Lyricist | Vayalar Ramavarma,Bharanikkavu Sivakumar,Mankombu Gopalakrishnan |
Singers | B Vasantha,KJ Yesudas,P Jayachandran,P Susheela,Vani Jairam |
Date of Release | 12/12/1975 |
Number of Songs | 5 |
|
Old Song Book
ഭീകരത തളംകെട്ടിനില്ക്കുന്ന വനാന്തര്‍ഭാഗത്തുകൂടി കൈ നിറയെ പണവുമായി അയാള്‍ ഓടി. "പണം പോയാല്‍ പോകട്ടെ. ജീവന് കിട്ടുമല്ലോ" വൃദ്ധനായ ശങ്കരന് നായര്‍ തിരിഞ്ഞു നോക്കി. നിറത്തോക്കുകളുമായി തസ്ക്കരന്മാര് പിന്നില്‍. ഓടി... യാദൃശ്ചികമായി വഴിയരികില്‍ ഒരു ചെറിയ ക്ഷേത്രം കണ്ടു. സുന്ദരിയായ ഒരു പെണ്‍കുട്ടി ക്ഷേത്രത്തില്‍ ദീപം കൊളുത്തുന്നു. അവളാണു് ശാരദ. ശാരദ വൃദ്ധന്റെ ജീവന് രക്ഷിച്ചു. അതുകൊണ്ടാണു് തന്റെ ഏകമകന് വിജയനെക്കൊണ്ടു് അവളെ വിവാഹം കഴിപ്പിക്കാന്‍ ശങ്കരന് നായര്‍ തീരുമാനിച്ചതു്. എന്നാല്‍ വിജയനു് വിവാഹത്തില്‍ വലിയ താല്‍പ്പര്യമില്ല. എങ്കിലും ഒടുവില്‍ കൂട്ടുകാരന് അപ്പുവുമായി വിജയന് പെണ്ണുകാണാന്‍ പോയി.
വനിതായുഗമല്ലേ. പോരെങ്കില്‍ വനിതാവര്‍ഷവും. ചോദ്യങ്ങള്‍ ചോദിച്ചു പെണ്ണു്വിജയനെ വിരട്ടി. അപമാനിതനായി അയാള്‍ തിരിച്ചുപോന്നു. അകലെയുള്ള എസ്റ്റേറ്റില്‍ പോയി ഓഫീസുകാര്യങ്ങള്‍ ശ്രദ്ധിച്ചു കഴിയാമെന്നു കരുതി. തികച്ചും അപ്രതീക്ഷിതമായാണു് വിജയന് അതു് കണ്ടതു്. മുഖംമൂടിയായ ഒരാള്‍ ഒരു പെണ്ണനെ ഓടിച്ചിട്ടു പിടിക്കാന്‍ തുടങ്ങുന്നു. വിജയന് ആരോഗ്യമുള്ള ചെറുപ്പക്കാരനാണു്. പെട്ടെന്നുണ്ടായ രക്തത്തിളപ്പില്‍ അയാള്‍ മുഖംമൂടിയെ ഇടിച്ചു തുരത്തി പെണ്ണിനെ രക്ഷിച്ചു. വിജയന് പെണ്ണിന്റെ മുഖം ശ്രദ്ധിച്ചു. അതു് അയാള്‍ക്കു് മറ്റൊരു ഷോക്കായിരുന്നു. താന്‍ പെണ്ണുകാണാന്‍ പോയ ശാരദ. എന്നാല്‍ അവള് പറഞ്ഞതിങ്ങനെയാണു് "ഞാന്‍ അമ്മിണിക്കുട്ടിയാണു്". അയാള്‍ ചിന്താക്കുഴപ്പത്തോടെ സ്ഥലം വിട്ടു.
അങ്ങനെയിരിക്കെ ശങ്കരന്‍നായര്‍ തന്റെ പഴയ സുഹൃത്തായ മാധവനെ കണ്ടുമുട്ടി. മാധവനു് ഒറ്റ മകളേയുള്ളു. സ്വപ്ന. പഴയ സ്നേഹബന്ധം മക്കളിലൂടെ ബലപ്പെടുത്താമെന്നു രണ്ടു് പേരും തീരുമാനിച്ചു. ശങ്കരന് നായര്‍ വിജയനെ വീണ്ടും പെണ്ണുകാണുവാന്‍ മാധവന്റെ വീട്ടിലേക്കയച്ചു. പെണ്ണിനെ കണ്ട വിജയന് വീണ്ടും ഞെട്ടി. അതേ പെണ്ണു്. വിജയനു് സമനില തെറ്റുന്ന മട്ടായി. അയാള്‍ പരിഭ്രമിച്ചു് വീടുവിട്ടോടി. പെട്ടെന്നു് അവളുടെ മുറിയിന് നിന്നു് ഒരു കരച്ചിലുയര്‍ന്നു. ഓടിച്ചെന്നു നോക്കിയപ്പോള്‍ അവള് രക്തത്തില്‍ കുളിച്ചു് മരിച്ചുകിടക്കുന്നു. പെണ്ണുകാണാന്‍ വന്ന താന്‍ കൊലക്കേസില്‍ പ്രതിയാകുമോ എന്നു ഭയന്നു് വിജയന് വീട്ടിലോടിയെത്തി. കാര്യങ്ങള്‍ അച്ഛനോടു് തുറന്നു പറഞ്ഞു. സ്നേഹിതന്റെ ഏക മകള്‍ കൊല്ലപ്പെട്ടതിന്റെ ഖേദം പ്രകടിപ്പിക്കാന്‍ അച്ഛനും മകനും കൂടി മാധവന്റെ വീട്ടിലെത്തി. അതാ അവള് പുഞ്ചിരിച്ചുകൊണ്ടു് നില്ക്കുന്നു. രണ്ടുപേരും പരസ്പരം മിഴിച്ചു നോക്കി. ഒന്നും മനസ്സിലാകുന്നില്ല. വല്ല യക്ഷിയോ പ്രേതമോ ആയിരിക്കുമോ? പരിഭ്രാന്തരായി രണ്ടുപേരും മടങ്ങി.
മനസ്സിനു് തെല്ലൊരാശ്വാസം കിട്ടാന്‍ വിജയന് സുഹൃത്തായ അപ്പുവുമായി ക്ലബ്ബില്‍ പോയി. ശോഭന്റെ ഹൃദ്യമായ ഗാനത്തിനൊത്തു് ഒരു സുന്ദരി നൃത്തമാടുന്നു. ആടിക്കുഴഞ്ഞു് അവള് വിജയന്റെ മുന്നിലെത്തി. അയാള്‍ തുറിച്ചു നോക്കി. പഴയ സ്ത്രീരൂപം. ശാരദ, അമ്മിണിക്കുട്ടി, സ്വപ്ന, നര്‍ത്തകി എല്ലാം കാഴ്ചയില്‍ ഒരു പോലെ. ഇതു് യക്ഷി തന്നെ. പെട്ടെന്നു ക്ലബ്ബിലെ വിളക്കുകള്‍ അണഞ്ഞു. ഒരു മുഖംമൂടി പ്രത്യക്ഷപ്പെട്ടു അവളെ കാറില്‍ കയറ്റി കടന്നുകളഞ്ഞു.
ആരാണീ മുഖംമൂടി? ഒരു യക്ഷയെപ്പോലെ അലഞ്ഞു നടക്കുന്ന ഈ പെണ്‍കുട്ടി ഏതാണു്?
രഹസ്യങ്ങളുടെ ചുരുളഴിയുന്നതു് വീണ്ടും നൂലാമാലകളിലേക്കാണു്. ശ്വാസമടക്കിപ്പിടിച്ചിരുന്നു മാത്രം കാണാന്‍ കഴിയുന്ന അനന്തര സംഭവപരമ്പരകളിലേക്കു് നിങ്ങളെ ക്ഷണിക്കുകയാണു് മോഡേണ്‍ ആര്‍ട്ട്സ് മൂവിസിന്റെ പ്രിയേ നിനക്കുവേണ്ടി.
അവലംബം : ഈ സിനിമയുടെ പാട്ടുപുസ്തകം
|
This page was generated on March 29, 2024, 12:08 pm IST | |