Ningalenne Communistaakki (1970)
|
|
Producer | M Kunchacko |
Director | Thoppil Bhasi |
Main Actors | Sathyan,Prem Nazeer,Jayabharathi,Sheela |
Supporting Cast | KP Ummer,Kottayam Chellappan,SP Pillai,KPAC Lalitha,Alummoodan,Kundara Bhasi,Thoppil Krishna Pillai,Vijayakumari |
Musician | G Devarajan |
Lyricist | Vayalar Ramavarma |
Singers | B Vasantha,KJ Yesudas,MG Radhakrishnan,P Leela,P Madhuri,P Susheela |
Background Music | RK Sekhar |
Date of Release | 11/09/1970 |
Number of Songs | 6 |
|
Old Song Book
കഥാസാരം
നശിച്ചു കൊണ്ടിരിക്കുന്ന ഒരു തറവാട്ടിലെ കാരണവരായ പരമുപിള്ളയുടേ ഭാര്യയാണ് കല്യാണിയമ്മ . അവരുടെ മൂത്ത മകൻ ഗോപാലൻ കോളേജ് ജീവിതം അവസാനിപ്പിച്ച് തൊഴിലാളി സംഘം ഉണ്ടാക്കാൻ പോയതിൽ പരമു പിള്ളക്ക് പുച്ഛവും വെറുപ്പുമാണ്.അവരുടെ ഇളയ മകളാണു മീനാക്ഷി. ആ നാട്ടിലെ ജന്മിയും ജനദ്രോഹിയുമായ വലിയ വീട്ടിൽ കേശവൻ നായർ ഓരോ വിധ തന്ത്രങ്ങൾ പ്രയോഗിച്ചും ചതിച്ചും പാവപ്പെട്ടവന്റെ ഓരോ തുണ്ടു ഭൂമിയും തന്റേതാക്കി വളർന്നു വന്ന കൂട്ടത്തിൽ പരമു പിള്ളയെയും പി ടി കൂടിയിരിക്കുകയാണ്. തൊഴിലാളി നേതാവായ മാത്യുവും ഗോപാലനും കൂടി കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് അവകാശങ്ങൾ നേടിയെടുക്കാൻ തുടങ്ങിയത് സാരമായി ബാധിച്ചത് കേശവൻ നായരെയാണ്. ഈ അവസരത്തിൽ തന്നെ കേശവൻ നായരുടെ പുത്രി സുമാവലിയും ഗോപാലനുമായി ഹൃദയ ഐക്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു.ഒരു വിടൻ കൂടിയായ കേശവൻ നായർ തന്റെ ഒരു കുടി കിടപ്പുകാരനായ കുറുമ്പന്റെ ചന്തമുള്ള മകൾ മാലയെ കാമവലയിൽ കുടുക്കാൻ അവരുടെ മാടത്തിലെത്തി.പക്ഷേ അന്തസ്സുള്ള ആ തന്റേടക്കാരിയുടെ മുൻപിൽ അയാൾ ചൂളിപ്പോയി.അവമാനിതനായ അയാൾ അന്നു മുതൽ തന്റെ അനുചരന്മാരെക്കൊണ്ട് അവരെ ഉപദ്രവിച്ചും കള്ളക്കേസിൽ പ്രതികളാക്കി വിഷമിപ്പിച്ചും കൊണ്ടും ഇരുന്നു. കർഷകത്തൊഴിലാളി നേതാവായ ഗോപാലന്റെ ഇടപെടൽ കൊണ്ട് ആ വൈഷമ്യങ്ങളെ അതിജീവിക്കുവാൻ അവർക്കു കഴിഞ്ഞു.ഗോപാലനുമായുള്ള നിരന്തരമായ ഇടപഴകൽ കൊണ്ട് മാല അവളുടെ ഹൃദയത്തിൽ ഗോപാലന്റെ രൂപം വെച്ചു പൂജിച്ചു.അവൾ ആ തൊഴിലാളി ബന്ധുവിനെ തന്റെ നാളത്തെ സ്വപ്നമായിക്കരുതി ആരാധിച്ചു.ഗോപാലൻ മാലയുടെ അനുരാഗത്തിന്റെ കഥയറിഞ്ഞിരുന്നില്ല. ഒരിക്കൽ ഹംസത്തിനെപ്പോലെ ഗോപാലന്റെ സന്ദേശവുമായി സുമയുടെ അടുക്കൽ പോകേണ്ട ഹൃദയഭേദകമായ സന്ദർഭവും മാലക്കുണ്ടായി. അവൾ വാടിത്തളർന്നു പോയി.മാത്യുവിന്റെ വിവേകപൂർവമായ ഉപദേശം അവളിൽ വീണ്ടും ഉണർവ് സൃഷ്ടിച്ചു.സമൂഹത്തിൽ സ്ഥാന ഭ്രഷ്ടനാകാൻ തുടങ്ങിയ കേശവൻ നായർ ഗോപാലനെ തന്റെ മുഖ്യ ശത്രുവായി കണ്ടു.തന്റെ റൗഡി സംഘത്തിനെക്കൊണ്ട് ഗോപാലനെ മർദ്ദിച്ചവശനാക്കി. ഗോപാലൻ ആസ്പത്രിയിലുമായി ഇതേയവസരത്തിൽ കള്ളയാധാരം സൃഷ്ടിച്ച് പരമുപിള്ളയെയും കറുമ്പനെയും കുടിയിറക്കുവാനുള്ള സംരംഭങ്ങൾ പൂർത്തിയാക്കി.എല്ലാം തകർന്ന പരമുപിള്ള ഒരു സിംഹത്തെപ്പോലെ അലറി. തന്നെയും തന്റെ കുടുംബത്തെയും തന്റെ മകനെയും നശിപ്പിച്ച ജന്മിക്കെതിരായി ഇരമ്പിപ്പായുന്ന ജനശക്തിയോട് ചേരാൻ ഓടിയിറങ്ങി അവരുടെ ചുവപ്പു പതാകയും പിടിച്ചു മുന്നണി പടയാളിയായി ആ വൃദ്ധൻ മുന്നോട്ടു നടക്കുന്നതോടു കൂടി ചിത്രം അവസാനിക്കുന്നു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Old is Gold by B Vijayakumar |
Poster | anoopadoor,B Vijayakumar,Madhu AM |
Promotions | gaanasnehi |
Reviews | Jija Subramanian,B Vijayakumar |
Pattupusthakam | B Vijayakumar |
Movie Video | sandyabraham |
Lyrics Contributors | Ajay Menon,Jayalakshmi Ravindranath,Saji,Sreedevi,venu |
Video Contributors | Ajay Menon,Kalyani,anoopadoor,gaanasnehi |
Youtube Audio | Kalyani,ralarajforu |
Karaoke Contributors | Manu |
This page was generated on March 19, 2024, 6:34 am IST | |