സര്‍ക്കസ് സംഘം ഒരു നാട്ടിന്‍പുറത്ത് എത്തുന്നിടത്ത് നിന്ന് ചിത്രം ആരംഭിക്കുന്നു. സര്‍ക്കസ്സിനോടുള്ള നാട്ടുകാരുടെ ആഭിമുഖ്യവും സര്‍ക്കസ് സംഘാംഗങ്ങള്‍ തമ്മിലുള്ള ബന്ധവും ചിത്രത്തില്‍ അപഗ്രഥന വിധേയമാകുന്നു. ഈ ചിത്രത്തിന് കലാപരവും ദാര്‍ശനികവുമായ ഒരു സമീപന രീതിയാണ് ഉള്ളത്. കലാപരതക്ക് ഹാനി തട്ടാതെ ലാളിത്യം ദീക്ഷിക്കാം എന്ന് തെളിയിക്കുന്ന ഒരു അരവിന്ദന് ചിത്രമാണ് തമ്പ്.
കടപ്പാട്: മലയാള സിനിമയുടെ കഥ - വിജയകൃഷ്ണന് (മാതൃഭൂമി ബുക്സ്)