ശ്രീ.എസ് എൽ പുരം സദാനന്ദനാണു ഈ ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതിയത്.ഈ കഥ ചിത്രമായി നിർമിച്ചതും സംവിധാനം ചെയ്തതും മിസ്റ്റർ പി എ തോമസ്സ് ആണ്.മിസ്റ്റർ തോമസ് ആദ്യമായി നിർമ്മിച്ച ചിത്രമാണിത്.ശശികുമാർ ബി എ ആണ് ഇതിന്റെ സിനോറിയ തയ്യാറാക്കിയതും സംവിധാന കാര്യങ്ങളിൽ മിസ്റ്റർ തോമസ്സിനെ സഹായിച്ചതും. ശ്രീ.അഭയദേവും ശ്രീമൂലനഗരം വിജയനുമാണ് ഇതിനു ഗാനങ്ങൾ രചിച്ചത്.മഹാകവി ജി ശങ്കരക്കുറുപ്പിന്റെ രണ്ടു കവിതകൾ ഇതിൽ ട്യൂൺ ചെയ്തു ചേർത്തിട്ടുണ്ട്.സംഗീത സംവിധാനം നിർവഹിച്ചത് ശ്രീ. ജോബ് ആണ്.യേശുദാസ്, പി ലീല ,ആന്റോ എന്നിവർ പിന്നണിയിൽ പാടിയിരിക്കുന്നു.പശ്ചാത്തലസംഗീതം സംവിധാനം ചെയ്തത് മിസ്റ്റർ പി എസ് ദിവാകർ ആണ്. നൃത്തസംവിധാനം കലാമണ്ഡലം മാധവനും കലാസംവിധാനം കെ ബാലനും, വസ്ത്രാലങ്കാരം മുത്തു, കാസിം എന്നിവരും, ചമയം കെ വി ഭാസ്കരൻ,ശങ്കരൻ എന്നിവരും നിർവഹിച്ചു.മദ്രാസിൽ ഫിലിം സെന്റർ സ്റ്റുഡിയോയിലാണ് നിർമ്മാണ ജോലികൾ നടത്തിയത്.പി ബി മാണിക്യം ആണ് ചീഫ് ക്യാമറാമാൻ.പ്രേം നസീർ. മുത്തയ്യ. എസ് പി പിള്ള,അടൂർഭാസി, മുരളി, ശശികുമാർ, ജീവപ്രകാശ്,പി എ തോമസ്, കെ മാണിക്യം, വി എസ് ആചാരി, പഞ്ചാബി, പ്രതാപചന്ദ്രൻ,സി എം പാപ്പുക്കുട്ടി. ജെ എ ആർ ആനന്ദ്,ഗോവിന്ദ പാലിയാട്ട് ,രവി,ജോസ് ,ഹാഷിം, അംബിക,ഷീല,പങ്കജവല്ലി,ദേവകി,ജമിനി ചന്ദ്ര,പാർവതി എന്നിവർ ഇതിൽ അഭിനയിച്ചിരിക്കുന്നു.കൂടാതെ ഗസ്റ് ണ ആർട്ടിസ്റാന്യ ജമിനി ഗണെശൻ, തിക്കുറിശ്ശി, കുശലകുമാരി,പി ജെ ആന്റണി,മാസ്റ്റർ ജിതേന്ദ്രൻ,ആലപ്പി വിൻസന്റ്,വി സി അഹമ്മദുണ്ണി എന്നിവരും ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.തോമസ് പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കപ്പെട്ട ഈ ചിത്രം 7.5.1964 ൽ റിലീസ് ചെയ്തു. വിതരണം ജിയോ പിക്ചേഴ്സ് ആണ്.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
അവലംബം: സിനിമാ ഡയറക്ട്ടറി
കടപ്പാട് : ബി വിജയകുമാര്‍