പ്രശസ്ത മലയാള ചെറുകഥാകൃത്ത് സി.വി. ശ്രീരാമന്റെ പൊന്തന്മാട, ശീമത്തമ്പുരാന്‍ എന്നീ ചെറുകഥകളെ അടിസ്ഥാനമാക്കി നിര്‍മിച്ച ചലച്ചിത്രം. രശ്മി എന്ന പെണ്‍കുട്ടി ഗ്രാമീണനായ മാടയെ കണ്ടുമുട്ടുന്നു. അത് മാടയുള്പ്പെടെ നിരവധിപേരുടെ ജീവിതത്തിലേക്ക് അവളെ നയിക്കുന്നു. 1940- കളിലെ സാമൂഹ്യ പശ്ചാത്തലം അനാവരണം ചെയ്യുന്ന ചലച്ചിത്രത്തിന്റെ കേന്ദ്ര പ്രമേയം താഴ്ന്ന ജാതിക്കാരനായ പൊന്തന്മാടയും ഐറിഷ് റിപബ്ലിക് ആര്‍മിയെ പിന്തുണച്ചതിന്റെ പേരില്‍ ഇംഗ്ലണ്ട് ഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ട നാടുവാഴിയായ ശീമ തമ്പുരാനും തമ്മിലുള്ള അസ്വാഭാവിക ബന്ധമാണ്.
മമ്മൂട്ടി, നസിരുദീന്‍ ഷാ, ലബാനി സര്‍കാര്‍, വി.കെ.ശ്രീരാമന് തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.
ചിത്രത്തിന് 1994- ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. കൂടാതെ മികച്ച നടനുള്ള പുരസ്കാരം, മികച്ച ശബ്ദ ലേഖനത്തിനുള്ള പുരസ്കാരം എന്നിവയും ലഭിച്ചു.
1993- ലെ മികച്ച ദേശീയ പുരസ്കാര വേളയില്‍ ചിത്രത്തിന് മികച്ച സംവിധായകന്, നടന്, ക്യാമറമാന്, സംഗീത സംവിധായകന് എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചു.