മുരളിയെ ആത്മാർത്ഥമായി സ്നേഹിച്ച കമല, മുരളിയെ മനസ്സിൽ ഭർത്താവായി കരുതി ജീവിക്കുന്നു.
സിന്ദൂരം എന്ന വാരികയിൽ പ്രസിദ്ധീകരിച്ചു വരുന്ന കമലയുടെ കഥയ്ക്കും തങ്ങളുടെ ജീവിതത്തിനും തമ്മിൽ ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ രാധ കമലയുടെ ചലനങ്ങളെ വീക്ഷിക്കുന്നു.
ഗോവണിയിൽ നിന്നു വഴുതി വീണു കാലൊടിഞ്ഞ് വീൽ ചെയറിൽ അഭയം തേടിയ രാധ, ആ സന്ദർഭമുപയോഗിച്ച് , കമലയുടെയും മുരളിയുടെയും ഹൃദയങ്ങൾ തമ്മിൽ പരസ്പരം അടുപ്പിക്കുന്നതിനും, മുരളി തന്നെ വെറുക്കുന്നതിനും ഒരു വിഫല ശ്രമം നടത്തുന്നു.
മുരളി സത്യാവസ്ഥ മനസ്സിലാക്കുന്നു.കമലയെക്കൊണ്ട് മറ്റൊരു വിവാഹത്തിനു സമ്മതിപ്പിക്കുന്നു.കമലയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന കലാപ്രേമിയായ നാരായണനെക്കൊണ്ട് കമലയെ വിവാഹം ചെയ്യിക്കാൻ രാധ നിശ്ചയിക്കുന്നു.
കമലയുടേയും നാരായണന്റെയും വിവാഹം നടക്കുമോ ? രാധയുടെയും മുരളിയുടെയും സ്ഥിതിയെന്ത് ? ഇതിനുത്തരം നൽകുന്നു ഹൃദയമേ സാക്ഷി എന്ന സിനിമ.
കടപ്പാട്: പാട്ടുപുസ്തകം