മനസ്സിന്റെ കോണിലെവിടെയോ അവനോടുള്ള സ്നേഹം അവളിൽ ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു. പക്ഷേ അവന്റെ മുൻപിലും മറ്റുള്ളവരുടെ മുൻപിലും അത് സമ്മതിക്കാൻ അവളുടെ തന്റേടം അവളെ അനുവദിച്ചില്ല.
അവളെ വിവാഹം കഴിച്ചില്ലെങ്കിൽ താൻ ആൺകുട്ടിയല്ലെന്ന് അവൻ ശപഥം ചെയ്തു.ആ ആഗ്രഹം മനസ്സിലിരിക്കട്ടെ എന്നവൾ അവനോടു പറഞ്ഞു. ചുറ്റിലുമുള്ളവർ അവരെ തമ്മിൽ ഇണക്കാൻ ശ്രമിച്ചു. ഫലം നാസ്തി.!
അവൻ മറ്റൊരുവളെ പ്രേമിക്കുന്നതു കണ്ടപ്പോൾ അവൾ അസൂയാലുവായി.അവൻ പൊട്ടിച്ചിരിച്ചു.അവളുടെ ദേഷ്യം ആളിക്കത്തി.
അവനോട് പകരം വീട്ടാൻ തനിക്കൊരു കാമുകൻ വേണം എന്നവൾക്കു തോന്നി.പക്ഷേ അവൾക്കാരെയും പിടിച്ചില്ല.
അവർ തമ്മിലുള്ള വടംവലിയുടെ കഥ.അവർക്കിടയിൽ മറ്റുള്ളവർ പെടുന്ന പാട്.ഇവരെല്ലാവരും ചേർന്നൊരുക്കുന്ന ചിരിയുടേ പ്രപഞ്ചം.രസകരമായ സംഭവങ്ങൾ നേരിൽ കണ്ടാസ്വദിക്കുക
തിക്കുറിശ്ശി – 75 കാരൻ ബാരിസ്റ്റർ മേനോനായി അഭിനയിക്കുന്നു
ശങ്കരാടി – തിക്കുറിശ്ശിയുടെ സ്നേഹിതൻ ഡോ പിള്ള
വിൻസന്റ് – വിനോദപ്രിയനായ നായകൻ വിനോദ്
ജയഭാരതി – പ്രായം ഇരുപതും പന്ത്രണ്ടിന്റെ കുസൃതിയുമുള്ള നായിക
രാഘവൻ - വിനോദിന്റെസുഹൃത്തായ ഡോ പ്രേം
പ്രവീണ - ഡോ പ്രേമിന്റെ കാമുകി മഞ്ജു
കെ പി എ സി ലളിത – എടുക്കുന്ന കേസെല്ലാം തോൽക്കുന്ന മിടുക്കി വക്കീലാണ് ലോ പോയന്റ് ലളിത
പട്ടം സദൻ - ലളിതയുടേ വക്കീൽ ഗുമസ്തനായ ചക്രപാണി അയ്യങ്കാർ
കുതിരവട്ടം പപ്പു- ഏറു കിട്ടിയാൽ അഞ്ച് ഏറു കിട്ടി ചോര പൊടിഞ്ഞാൽ പത്ത് – എന്നു കണക്കു കൂട്ടി നടക്കുന്ന ബട്ലർ കുട്ടൻ
ഇവരെല്ലാമാണു മനസ്സൊരു മയിലിലെ പ്രധാന കഥാപാത്രങ്ങൾ
കടപ്പാട്: പാട്ടുപുസ്തകം