ഭാരതീയ ചലച്ചിത്ര സംഗീത ചരിത്രം - സംക്ഷിപ്ത വിവരങ്ങൾ , കണക്കുകൾ , കൌതുകങ്ങൾ -- 1933
റിലീസ് ആയ ചിത്രങ്ങൾ - 103
ഹിന്ദി - 75
ബംഗാളി - 9
മറാത്തി - 6
പാർസി - 1
തമിഴ് - 7
തെലുങ്ക് - 5
നിശബ്ദ ചിത്രങ്ങൾ - 41
ജനപ്രിയ ഹിന്ദി ചിത്രങ്ങൾ
i ) ഭോല ശികാർ / ജയന്ത് ദേശായ് / ഇ ബില്ലിമോറിയ , ഇശ്വർ ലാൽ ,
മെഹ്താബ്
ii ) ഡാകൂ കി ലട്കി / മോത്തി ഗിട് വാനി / ഡി ബില്ലിമോറിയ , ഗുലാം മുഹമ്മദ്
സുലോചന
iii ) ഹാത്തിം തായ് / ജി ആർ സേതി / മാരുതി , ബദ്രി പ്രസാദ് , സുശീല ,
ഗുലാബ്
iv ) കർമാ (ഹിന്ദി / ഇംഗ്ലീഷ് ) / ജെ എൽ ഫ്രീർ ഹന്റ് / ഹിമാംശു റായ് , ദിവാൻ
ശരാർ ., ദേവിക റാണി
v ) ലാൽ എ യമൻ / ജെ ബി എച് വാഡിയ / ഫിറോസ് ദസ്തൂർ , ജാൽ
കംബാട്ട , പത്മ
vi ) പൂര ണ് ഭഗത് / ദേബകി ബോസ് / കുമാർ , അൻവരി , കെ സി ഡേ ,
ഉമാദേവി
vii ) രാജരാണി മീര / ദേബകി ബോസ് / പ്രിഥ്വിരാജ് കപൂർ , പഹാടി സന്യാൽ
സൈഗാൾ , ദുർഗ ഖോട്ടെ
viii ) സുലോചന / ആർ എസ് ചൗധരി / ഡി ബില്ലിമോറിയ , സുലോചന ,
ജില്ലോ ബായ്
ജനപ്രിയ ഹിന്ദി സിനിമ ഗാനങ്ങൾ
1. ജാവോ ജാവോ എ മേരെ സാധോ ..... "പൂരണ് ഭഗത് " - കെ സി ഡേ / ആർ സി
ബോരൽ
2. രാധേ റാണി ദേ .... "പൂരണ് ഭഗത് " - കെ എൽ സൈഗാൾ / ആർ സി ബോരൽ
3. ലഗ് ഗയീ ചോട്ട് കരെജ്വ മേ ഹായ് രാമ ... "യഹൂദി കി ലട്കി " - സൈഗാൾ /
പങ്കജ് മല്ലിക്
4 അപ്നെ മൈല കി ജോഗൻ ... "യഹൂദി കി ലട്കി " - രത്തൻ ബായ് / പങ്കജ്
മല്ലിക്
വിശേഷങ്ങൾ / കൌതുകങ്ങൾ / വ്യക്തിത്വങ്ങൾ
1. ദേവിക റാണി , ഹിമാംശു റായ് ജോടികൾ അഭിനയിച്ച "കർമ " ഇംഗ്ലീഷിലും ഹിന്ദിയിലും നിര്മിക്കപ്പെട്ടു. ഇംഗ്ലീഷിൽ സംസാരിച്ച ആദ്യ ഇന്ത്യൻ സിനിമ. ചിത്രത്തിലെ ചുംബന രംഗം കോളിളക്കം സൃഷ്ടിച്ചു . ലണ്ടനിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ലണ്ടനിലും പ്രദർശിപ്പിക്കപ്പെട്ടു . ഒരു രാജ്യത്തെ മഹാറാണി അയൽ രാജ്യത്തെ രാജകുമാരനുമായി പ്രണയത്തിലാകുന്ന കഥ . "ആധുനിക അമേരിക്കൻ മോഡൽ പ്രണയ കഥ ഇന്ത്യൻ പശ്ചാത്തലത്തിൽ " എന്നത്രെ ചിത്രം വിശേഷിപ്പി ക്കപ്പെട്ടത് !!
2. പൂനയിലെ പ്രഭാത് ഫിലിം കമ്പനി നിർമിച്ച "സൈരന്ധ്രി " കളരിലാക്കാൻ ഒരു പ്രയത്നം , ചിത്രത്തിന്റെ നെഗറ്റീവ് ജർമനിയിലേക്ക് അയക്കപ്പെട്ടു വർണം പൂശാൻ
എന്നാൽ പ്രയത്നം നിഷ്ഫലം .
3 കൊൽഹാപൂരിൽ സ്ഥാപിക്കപ്പെട്ട "സിനെട്ടോണ് " കമ്പനി ഒരു വൻ ബജറ്റ് ചിത്രം നിർമിച്ചു - ഹന്ട്ടർ വാലി . സാഹസിക ചിത്രം വൻ വിജയം
4 ബോംബയിലെ ആദ്യ എയർ കണ്ടിഷൻ തിയെറ്റർ - റീഗൽ സിനിമ സ്ഥാപിക്കപ്പെട്ടു
5 നായക, നായികാ താരങ്ങളുടെ പേരിൽ ചിത്രങ്ങൾ നിർമിക്കാനുള്ള പ്രവണതക്ക് ആരംഭം . സൂപ്പർ നായികാ താരം സുലോചനയെ നായികയാക്കി താരത്തിന്റെ പേരിൽ ഒരു ചിത്രം - സുലോചന .
6. "സൈരന്ധ്രി " യിലെ ഗാനങ്ങളുടെ ഗ്രമോഫോണ് റികാര്ടുകൾ -78 rpm - നിർമിക്കപ്പെട്ടു . ജർമനിയിലെ റ്റെലിഫങ്കൻ കമ്പനി നിർമിച്ച രികാര്ടുകളിൽ പ്രഭാത് കമ്പനിയുടെ ലോഗോ ആയിരുന്നു ലേബലുകളിൽ . ആദ്യം നിർമിക്കപ്പെട്ടത് 1932 ലെ "മാധുരി" എന്നാ ചിത്രത്തിലേതാണ് എന്നാ അവകാശ വാദവും നില നില്ക്കുന്നു. രണ്ടു ചിത്രങ്ങളിലെ ഗാനങ്ങൾ വ്യത്യസ്ത ലേബലുകളിൽ ആയതിനാൽ ഇതിനു സ്ഥിരീകരണം കണ്ടെത്താൻ ദുഷ്കരം . ചരിത്ര പുസ്തകങ്ങൾ രണ്ടു ചിത്രങ്ങളുടെയും പേരുകൾ പരാമർശിക്കുന്നു .
7. "പൂരണ് ഭഗത് " എന്ന ചിത്രത്തിൽ സൈഗാൾ അഭിനയിച്ചിട്ടില്ല . അശരീരി ഗാനം പാടി.
8 "ഹാത്തിം തായ് " 4 ഭാഗങ്ങളിൽ ആയി പ്രദര്ശിപ്പിക്കപെട്ട ചിത്രം. ചിത്രത്തിൽ 49 ഗാനങ്ങൾ . സംഗീത സംവിധായകൻ മധുലാൽ ദാമോദർ മാസ്റ്റർ ചിത്രത്തിന്റെ നാല് ഭാഗങ്ങളിലും അഭിനയിക്കുകയും ചെയ്തു .
Pooran Bhagat 1933 Radhe Raani.. Saigal
Puran Bhagat 1933 Jao Jao.. K C Dey
Yahudi Ki Ladki 1933 Lag Gayi Chot... Saigal
ഗവേഷണം: ബി വിജയകുമാർ