Sreedevi
Story
എണ്‍പതുകളുടെ ദക്ഷിണേന്ത്യന്‍ സിനിമാ ലോകം അടക്കിവാണ ശ്രീദേവി അതിനു ശേഷം ബിഗ്ബഡ്ജറ്റ് ഹിന്ദി ചിത്രങ്ങളുടെ വിജയത്തില്‍ ഒരു പ്രധാന സൂത്രവാക്യമായി.
അഞ്ചാം വയസ്സില്‍ ശിവാജി ഗണേശനോടൊപ്പം കണ്ടന് കരുണൈ എന്ന ചിത്രത്തില്‍ ബാലനടിയായാണു് ശ്രീദേവിയുടെ അരങ്ങേറ്റം. അക്കാലത്തു് തന്നെ എം ജി ആറിന്റെ നാം നാഡു എന്ന ചിത്രത്തിലും ശ്രീദേവി ചമയമണിഞ്ഞു. ഭാരതിരാജയുടെ പതിനാറു വയതിനിലെ എന്ന എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ വേഷമാണു് ശ്രീദേവിയെ താരനിരയിലേക്കുയര്ത്തിയതു്. അതേ ചിത്രത്തിന്റെ റീമേക്കായ സോള്ഡാവാന് ആണു് ശ്രീദേവിയുടെ ആദ്യ ഹിന്ദി ചിത്രം. തെലുങ്കില്‍ എന്‍ ടി രാമറാവുവിന്റെയൊപ്പം വേദഗഡു, ബോബിലി പുലി തുടങ്ങിയ പ്രസിദ്ധ ചിത്രങ്ങളില്‍ ശ്രീദേവി തിളങ്ങി. സൂപ്പര്‍ സ്റ്റാര്‍ കൃഷ്ണയ്ക്കൊപ്പവും ശ്രീദിവി അനേകം ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാള സിനിമയില്‍ മറക്കാനാവാത്ത സാന്നിദ്ധ്യമാണു് ഒരു കാലത്തു് ശ്രീദേവി കാഴ്ചവച്ചതു്.
1976ല്‍ പുറത്തിറങ്ങിയ ആലിംഗനം ആണു് ശ്രീദേവി നായികയായി അഭിനയിച്ച ആദ്യ ചിത്രം. കമലഹാസന്റെ നായികയായി അനേകം ചിത്രങ്ങളില്‍ ശ്രീദേവി വേഷമിട്ടു. ദസരി നാരായണറാവു, കെ രാഗവേന്ദ്രറാവു, കെ ബാപ്പയ്യ എന്നിവര്‍ക്കൊപ്പം ഹിന്ദി ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ശ്രീദേവിക്കു് (അവയില്‍ പലതും തെലുങ്ക് ചിത്രങ്ങളുടെ റീമേക്കായിരുന്നു) കെ രാഗവേന്ദ്രറാവുവിന്റെ ഹിമ്മത്വാല എന്ന ചലച്ചിത്രമാണു് ബ്രേക്ക് ആയതു്. ജിതേന്ദ്രയ്ക്കൊപ്പം പിന്നീടു് അഭിനയിച്ച മിക്ക സിനിമകളും വന്‍ വിജയമായിരുന്നു. ശേഖര്‍ കപൂറിന്റെ മിസ്റ്റര്‍ ഇന്ത്യയാണു് പരസഹായം ഇല്ലാതെ ശ്രീദേവി ഒറ്റയ്ക്കു വിജയിപ്പിച്ച ആദ്യ ചിത്രം. മിസ്റ്റര്‍ ഇന്ത്യയിലെ ഹവാ ഹവായി എന്ന ഹിറ്റ് ഗാനം പില്ക്കാലത്തു് മീരാനായരുടെ സലാം ബോംബേയിലും (1988) ഉപയോഗിച്ചിരുന്നു. നാഷിലീ ജവാനി എന്ന ചിത്രത്തിലെ ഗ്ലാമര്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി ഏറെക്കാലം ശ്രീദേവി തിളങ്ങി നിന്നു. ഹിന്ദി സിനിമാ ചരിത്രത്തിലെ അക്കാലത്തെ ഏറ്റവും ചിലവേറിയ രൂപ് കാ റാണി ചോരോം കി രാജാ എന്ന ചിത്രത്തിനെ വിജയിപ്പിച്ചതു് ശ്രീദേവിയുടെ അഭിനയത്തികവായിരുന്നു എന്നു് വിലയിരുത്തപ്പെട്ടു.
ഹിന്ദി സിനിമാ നിര്‍മ്മാതാവു് ബോണി കപൂര്‍ ആണു് ഭര്‍ത്താവു്. രണ്ടു് മക്കളുണ്ടു്.
2018 ഫെബ്രുവരി 24ന് ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ വച്ച് അന്തരിച്ചു
Available Movies : 2
Available Web Series : 0
Available Short Movies : 0