Azhakappan
Story
നാരായണപിള്ളയുടെയും പങ്കജത്തിന്റെയും മകനായി 1957 നവംബര്‍ 30നു് നാഗര്‍കോവിലില്‍ ജനനം. നാഗര്‍കോവിലിലെ എസ് എം ആര് വി ഹൈസ്ക്കൂളിലും പയനിയര്‍ കുമാരസ്വാമി കോളേജിലും മൈസൂര്‍ യൂണിവേഴ്സിറ്റിയുലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്നു് അഡയാര്‍ ഫിലിം ഇന്സ്റ്റിറ്റ്യുട്ടില് നിന്നു് ഛായാഗ്രഹണത്തില്‍ ബിരുദം നേടി.
ദൂരദര്‍ശനില്‍ 16 വര്‍ഷം ഛായാഗ്രാഹകനായിരുന്നു. പഞ്ചാബിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ നടന്ന ഓപ്പറേഷന് ബ്ലൂസ്റ്റാര്‍ ചിത്രീകരണം. 1997ല്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത സമ്മാനം ആണു് ആദ്യ മലയാള ചിത്രം.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, കരുമാടിക്കുട്ടന്, മിഴിരണ്ടിലും, അഗ്നിസാക്ഷി, ഗൗരീശങ്കരം, മനസ്സിനക്കരെ തുടങ്ങിയവാണു് പ്രധാന ചിത്രങ്ങള്‍. പ്രശസ്ത ടി വി പരമ്പരയായ നാലുകെട്ടു്, മഞ്ഞുമാസകാലം, മോഹിച്ച പെണ്‍കുട്ടി, മരണം ദുര്‍ബലം തുടങ്ങിയ പരമ്പരകള്ക്കു് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ദ സല്യൂട്ട് എന്ന ചിത്രം സംവിധാനം ചെയ്തതു് അഴകപ്പനാണു്. അന്ന എന്ന സീരിയലിന്റെ നിര്‍മ്മാണം, സംവിധാനം , ഛായാഗ്രഹണം എന്നിവ നിര്‍വ്വഹിച്ചതും അഴകപ്പനാണു്. ടെലിവിഷനിലും സിനിമയിലുമായി ആറു സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടു്.
പട്ടം പോലെ എന്ന ചിത്രത്തിലൂടെ മുൻ നിര സംവിധാനത്തിലും എത്തി.
ഉമയാണു് ഭാര്യ. ശ്രീനാഥ് ശിവ മകനാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 1
Movie |
Story |
Screenplay |
Dialog |
Year |
Director |
Pattam Pole |
Azhakappan |
K Gireesh Kumar |
K Gireesh Kumar |
2013 |
Azhakappan |
Available Web Series : 0
Available Short Movies : 0